രഞ്ജി ട്രോഫി ഫൈനലിനു ഇന്ന് തുടക്കം. കരുത്തരായ മുംബൈയ്ക്ക് എതിരാളികൾ കറുത്ത കുതിരകളായ മധ്യപ്രദേശ്.

?രഞ്ജി ട്രോഫി ഫൈനൽ മുംബൈ vs മധ്യപ്രദേശ്.

?മുംബൈ 41 തവണ ചാമ്പ്യൻമാരായിട്ടുണ്ട്.

?മധ്യപ്രദേശിന്റെ വരവ് കന്നികിരീടത്തിനായി.

? ഇതിന് മുൻപ് ഇരുടീമും അവസാനമായി ഏട്ടുമുട്ടിയത് 1998ഇൽ.

?മധ്യപ്രദേശിനെ ആദിത്യ ശ്രീവാസ്തവ നയിക്കുമ്പോൾ മുംബൈയെ പൃഥ്വി ഷാ നയിക്കുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര ടൂർണമെന്റായ രഞ്ജി ട്രോഫിയുടെ ഫൈനലിനു ഇന്ന് തുടക്കം. ബംഗ്ളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ 9:30 നാണ് കളി തുടങ്ങുക.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീമുമായി രഞ്ജി കളിക്കാനിറങ്ങുന്ന മുംബൈ ഇതിനകം 41 തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. 46 തവണ ഫൈനലിലെത്തിയ അവർ അഞ്ച് തവണ മാത്രമാണ് ഫൈനലിൽ തോറ്റത്.
മറുഭാഗത്ത് മധ്യപ്രദേശ് കന്നി കിരീടമാണ് ലക്ഷ്യം വെക്കുന്നത് . 23 വർഷം മുമ്പ് ഒരിക്കൽ ഫൈനലിലെത്തിയതാണ് മികച്ച പ്രകടനം.

1998-99ൽ ഇതേ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കർണാടകയോട് അന്ന് മധ്യപ്രദേശ് തോറ്റതാണ്. അന്ന് ടീമിനെ നയിച്ച ചന്ദ്രകാന്ത് പണ്ഡിറ്റ് ഇന്നു പരിശീലകകുപ്പായത്തിൽ ടീമിനോടൊപ്പമുണ്ട്.

ഒരു മത്സരം പോലും തോൽക്കാതെ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാമതെത്തിയ മധ്യപ്രദേശ് ഈ സീസണിൽ മികച്ചപ്രകടനമാണ് പുറത്തെടുത്തത്.. തുടർന്ന് ക്വാർട്ടർ ഫൈനലിൽ പഞ്ചാബിനെയും സെമിയിൽ ബംഗാളിനെയും തോൽപ്പിച്ചാണവർ ഫൈനലിലെത്തിയത്.

രണ്ട് ജയവും ഒരു മത്സരം സമനിലയുമായി അവർ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തിയ മുംബൈ രഞ്ജിയിൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീം ഒരു റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ഫൈനലിനു വണ്ടി കയറിയത്. ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ 725 റൺസിന് പരാജയപ്പെടുത്തി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ റണ്ണുകളുടെ കാര്യത്തിൽ ഏറ്റവും വലിയ വിജയയും പേരിലെഴുതിയാണവർ സെമിയിൽ എത്തിത്. തുടർന്ന് സെമിയിൽ ഉത്തർപ്രദേശിനെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തിൽ മുംബൈ ഫൈനലിനു യോഗ്യതയുറപ്പിച്ചു.

കരുത്തിൽ മുംബൈയ്ക്കാണ് മുൻതൂക്കമെങ്കിലും ഈ സീസണിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച മധ്യപ്രദേശിനെ എഴുതിത്തള്ളാനാവില്ല.

?മധ്യപ്രദേശ് ടീമിലെ പ്രധാന താരങ്ങൾ :-

ഐ പി എല്ലിൽ ബംഗ്ളൂരുവിനായി അരങ്ങേരിയ രജത് പാട്ടിദാർ 506 റൺസ്സുമായി ടീമിന്റെ ടോപ് സ്കോർ ആയപ്പോൾ യാഷ് ദുബെ 480 റൺസും 462 റൺസ്സുമായി ശുഭം ശർമയും മധ്യപ്രദേശിന്റ ബാറ്റിംഗിന്റെ നട്ടെല്ലായി മാറുന്നു

എങ്കിലും അവരുടെ ബൗളിംഗ്, ആവേശ് ഖാൻ, ഈശ്വർ പാണ്ഡെ എന്നിവരുടെ അഭാവത്തിൽ 27 വിക്കറ്റുമായി കുമാർ കാർത്തികേയക്കൊപ്പം 17 വിക്കറ്റ് നേടികൊണ്ട് ഗൗരവ് യാദവ് ശക്തമായ പിന്തുണ നൽകുന്നു

?മുംബൈ ടീമിലെ പ്രധാന താരങ്ങൾ :-

7 ഇന്നിംഗ്‌സുകളിൽ നിന്ന് 3 സെഞ്ചുറികളും 2 അർധസെഞ്ചുറികളും സഹിതം 803 റൺസ് നേടിയ സർഫറാസ് ഖാന്റെ മിന്നുന്ന ഫോമാണ് മുംബൈയുടെ തുറപ്പ്ചീട്ട് . ഒരു കളിയിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടി എലൈറ്റ് പട്ടികയിൽ ഇടംനേടിയ യശ്വസി ജയ്‌സ്വാൾ (419) അർമാൻ സഫർ, സുവേദ് പാർക്കർ എന്നിവരും മുംബൈക്കുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഇടംകയ്യൻ സ്പിന്നർ ഷംസ് മുലാനി (37 വിക്കറ്റ് ), ഓഫ് സ്പിന്നർ തനുഷ് കോട്ടിയാൻ (18 വിക്കറ്റ് ) എന്നിവർക്കാണ് ബൌളിംഗ് ഡിപ്പാർട്മെന്റ്ചുമതലകൾ.

✒️ദസ്തയോ….

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply