അഫ്ഗാൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് റഷീദ് ഖാൻ

T20 ലോകകപ്പിന് വേണ്ടിയുള്ള അഫ്ഗാൻ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രാജിവച്ച് റഷീദ് ഖാൻ.

“ഒരു ക്യാപ്റ്റൻ എന്ന നിലയിലും ഉത്തരവാദിത്തപ്പെട്ട വ്യക്തി എന്ന നിലയിലും ടീം തിരഞ്ഞെടുപ്പിന്റെ ഭാഗമാവുന്നത് തന്റെ അവകാശമാണെന്നും, ഇപ്പോൾ അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്‌ പുറത്തുവിട്ട ടീം തന്റെ സമ്മതമോ അഭിപ്രായമോ ആരായാതെ തിരഞ്ഞെടുത്താണെന്നും അതുകൊണ്ട് തന്നെ t20 ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവയ്ക്കുകയാണെന്നും റഷീദ് തന്റെ ട്വീറ്റിൽ കുറിച്ചു”.

മികച്ച t20 താരത്തിനുള്ള അവാർഡ് നേടിയ താരമാണ് റഷീദ്, അഫ്ഗാൻ, താലിബാൻ വിഷയം കത്തിനിൽക്കുന്ന അതേസമയം തന്നെയാണ് ക്രിക്കറ്റ് ടീമിലെ ഈ പൊട്ടിത്തെറി.അഫ്ഗാനിൽ നടക്കുന്ന ജനങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് അവശ്യപെട്ട് “കാബൂളിൽ രക്തം ചൊരിയുന്നു,അഫ്ഗാനെ കൊല്ലുന്നത് ദയവായി നിർത്തൂ” എന്നും “ഞങ്ങൾക്ക് സമാധാനം വേണം എന്നും എഴുതിയ റഷീദിന്റെ ട്വീറ്റുകളും മുൻപ് ചർച്ചാവിഷയമായിരുന്നു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply