ഇന്ത്യ – ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസ്‌ട്രേലിയക്കെതിരെ പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ പന്തില്‍ കൃത്രിമം കാട്ടിയെന്ന ഓസീസ് മാധ്യമങ്ങൾ ആരോപണം ഉയര്‍ത്തിയ വിവാദത്തിൽ ഇന്ത്യന്‍ ടീം ഔദ്യോഗിക വിശദീകരണം നല്‍കി. മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തുവിട്ട ജഡേജ പന്തില്‍ കൃത്രിമം കാണിച്ചെന്ന തരത്തിലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ആരാധകരും ആരോപണം ഉന്നയിച്ചത്. എന്നാല്‍ മത്സരത്തിനിടെ ഇന്ത്യന്‍ താരം കയ്യിലെ വേദന കുറയ്ക്കാനുള്ള ക്രീമാണ് ഉപയോഗിച്ചതെന്ന് ഇന്ത്യന്‍ ടീം ഔദ്യോഗിക വിശദീകരണം നല്‍കി.
Someone sent me this and asked me what is going on here with the ball management?? @Gampa_cricket @beastieboy07 @auscricketpod #INDvsAUS pic.twitter.com/sqhWtURhbr
— Menners 🎙 (@amenners) February 9, 2023
വ്യാഴാഴ്ച പന്തെറിയുന്നതിനിടെ രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജില്‍ നിന്നു ക്രീം വാങ്ങി വിരലില്‍ പുരട്ടുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്. വിഡിയോ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമത്തില്‍ വൈറലായി. ഇതോടെയാണ് വിശദീകരണവുമായി ബിസിസിഐ എത്തിയത്. ജഡേജ ഉപയോഗിച്ചത് വേദനസംഹാരി മാത്രമാണെന്ന് ഇന്ത്യന്‍ ടീം, മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ അറിയിച്ചു. രവീന്ദ്ര ജഡേജ ക്രീം ഉപയോഗിച്ചതിനെതിരെ ഓസ്‌ട്രേലിയന്‍ ടീം ഔദ്യോഗികമായി പരാതി ഉയര്‍ത്തിയിട്ടില്ല.
അതിനിടെ ഓസീസ് മാധ്യമങ്ങളുടെ ആരോപണം പല മുൻ താരങ്ങളും ഏറ്റുപിടിച്ചതോടെ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും മറുപടിയുമായി രംഗത്തെത്തി. “എനിക്ക് ചോദിക്കാനുള്ള രണ്ട് കാര്യങ്ങളാണ്. ഓസ്‌ട്രേലിയന്‍ ടീമിനെ അത്തരമൊരു പരാതിയുണ്ടോ, ഇല്ലെന്നാണ് എന്റെ അറിവ്. പിന്നെ മാച്ച് റഫറി ഇതിനെക്കുറിച്ച് വിശദീകരണം തേടിയോ എന്നതാണ്. അദ്ദേഹത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും മാച്ച് റഫറിക്ക് ഇതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ ആര്‍ക്കാണ് ഇവിടെ പ്രശ്‌നം. സത്യസന്ധമായി പറയട്ടെ, കൈയില്‍ ഓയിന്റ്‌മെന്റ് പുരട്ടുന്നത് വേദന മാറാനാണ്. അതില്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം മാച്ച് റഫറി നേരത്തെ പറയുമായിരുന്നു. നാഗ്പൂരിലെ പിച്ചില്‍ പന്ത് സ്പിന്‍ ചെയ്യിക്കാന്‍ ഓയിന്റ്‌മെന്റ് പുരട്ടേണ്ട കാര്യമൊന്നുമില്ല. അല്ലാതെ തന്നെ പന്ത് ടേണ്‍ ചെയ്യും”- രവി ശാസ്ത്രി പറഞ്ഞു.
Leave a reply