കൊൽക്കത്തയോട് ദയനീയ തോൽവി ഏറ്റുവാങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രണ്ടാം പാദത്തിലെ ആദ്യ വിജയം കാണാൻ ഇന്ന് ഇറങ്ങുന്നു. ഇന്ന് ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയം അല്ലാതെ ഒന്നും ആഗ്രഹിക്കുന്നില്ല. പോയിന്റ് ടേബിളിൽ നിലവിലെ രണ്ടാം സ്ഥാനക്കാരായ സി എസ് കെ വിജയക്കുതിപ്പ് തുടരാനാണ് ആയാണ് ക്രീസിലെത്തുന്നത്.
മുംബൈക്കെതിരെ മികച്ച വിജയം നേടിയ സി എസ് കെ ബാംഗ്ലൂരിന് എതിരെയും വിജയം നേടാനാകുമെന്ന് ഉറച്ച പ്രതീക്ഷയിലാണ്. ആദ്യപാദത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 69 റൺസിന് വിജയം ചെന്നൈ സൂപ്പർ കിങ്സിനോടൊപ്പം ആയിരുന്നു. ഐപിഎല്ലിൽ 27 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും 17 തവണ വിജയം കൈവരിച്ചത് ചെന്നൈ സൂപ്പർ കിംഗ്സ് ആയിരുന്നു. ചെന്നൈയ്ക്കെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് 9 വിജയങ്ങൾ മാത്രമാണ് നേടാനായത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ഏഴരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.
രണ്ടാം പാദത്തിലെ ആദ്യ വിജയം കാത്ത് ആർസിബി

What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply