ദ്രാവിഡിന് പകരം ആളെ തേടി ബിസിസിഐ

ബെംഗളൂരു ആസ്ഥാനമായുള്ള നാഷണൽ ക്രിക്കറ്റ് അക്കാദമി (എൻസിഎ)യുടെ മേധാവിയുടെ സ്ഥാനത്തേക്കുള്ള അപേക്ഷ ബസിസിഐ ക്ഷണിക്കുന്നു. രാഹുൽ ദ്രാവിഡായിരുന്നു രണ്ട് വർഷമായി ഈ ചുമതല വഹിച്ചിരുന്നത്. രണ്ട് വർഷമാണ് പുതിയ മേധാവിയുടെയും കാലാവധി. ദ്രാവിഡിന് താല്പര്യം ഉണ്ടെങ്കിൽ വീണ്ടും ഈ സ്ഥാനത്തേക്ക് അപേക്ഷിക്കുന്നതിൽ തടസ്സമില്ല.

ചൊവ്വാഴ്ചയാണ് ബിസിസിഐ ഈ വിജ്ഞാപനം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പ്രസ്തുത സ്ഥാനത്തേക്കുള്ള ഒരു പതിവ് പരസ്യം മാത്രമാണിത്. എന്നാൽ മുഖ്യ പരിശീലകനെന്ന നിലയിൽ ശ്രീലങ്കയിൽ ഇന്ത്യൻ യുവനിര നടത്തിയ മികച്ച പ്രകടനത്തിനു ശേഷം സീനിയർ ടീം പരിശീലക സ്ഥാനത്തേക്ക് ദ്രാവിഡിനെ പരിഗണിക്കണം എന്ന ആവശ്യമുയരുന്നുണ്ട്. നവംബറിൽ നടക്കുന്ന ടി20 ലോക കപ്പിന് ശേഷം നിലവിലെ ഇന്ത്യൻ പരിശീലകനായ രവി ശാസ്ത്രിയുടെയും സംഘത്തിന്റെയും കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിൽ ഇതിനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല.

അക്കാദമിയിലെ എല്ലാ പരിശീലന പരിപാടികളുടെയും അവിടെ പരിശീലനം നടത്തുന്ന എല്ലാ താരങ്ങളുടെയും വികസനവുമായയി ബന്ധപ്പെട്ട പൂർണ്ണ ഉത്തവാദിത്തം അക്കാദമി മേധാവിക്കാണ്. ഇന്ത്യയിലെ യുവ പുരുഷ, വനിതാ ക്രിക്കറ്റ്‌ താരങ്ങളെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുവാൻ കഴിയുന്ന ചുമതല കൂടിയാണിത്. എൻസിഎയുടെ മേധാവി എന്ന നിലയിൽ സ്തുത്യർഹമായ സേവനമാണ് ദ്രാവിഡ്‌ നടത്തിയിരുന്നത്.

  • ✍️JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply