ലക്ഷ്യം കിരീടം തന്നെ: ഋഷഭ് പന്ത്.

ഐപിഎലിൽ കിരീടം നേടുകയെന്നതാണ് ലക്ഷ്യമെന്ന് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ ഋഷഭ് പന്ത്. ആദ്യ പാദത്തിലെ മികവ് തുടരാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും അതുവഴി കിരീടനേട്ടത്തിലെത്താനാവുമെന്നും പന്ത് പ്രത്യാശ പ്രകടിപ്പിച്ചു. ഇന്നാണ് ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമാവുന്നത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30ന് ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള രണ്ടാം പാദത്തിലെ ആദ്യ മത്സരം നടക്കും.

“തീർച്ചയാലും കിരീടം നേടുകയെന്നതാണ് പ്രധാന ലക്ഷ്യം. പക്ഷേ, പ്രക്രിയയിൽ ഞങ്ങൾ ശ്രദ്ധ ചെലുത്തും. ആദ്യ പാദത്തിൽ ചെയ്ത കാര്യങ്ങൾ ഞങ്ങൾക്ക് ആവർത്തിക്കാനാവും. ഈ വർഷം കിരീടം സ്വന്തമാക്കാൻ സാധിക്കുമെന്ന് കരുതുന്നു.”- പന്ത് പറഞ്ഞു.

പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ ഡൽഹി ക്യാപിറ്റൽസാണ് മുന്നിൽ. പത്ത് വീതം പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. സെപ്റ്റംബർ 22ന് ഹൈദരാബാദിന് എതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply