റിഷഭ് പന്ത് ഏകദിന ടീമിൽ നിന്നും പുറത്ത്; പകരം സഞ്ജു സാംസണെയോ മറ്റു താരങ്ങളെയോ പരിഗണിച്ചില്ല.

ഇന്നു ആരംഭിച്ച ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന ടീമിൽ നിന്നും വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത് പുറത്തായി. മെഡിക്കൽ ടീമുമായി പരിശോധിച്ച ശേഷം പന്തിനെ ടീമിൽ നിന്നും റിലീസ് ചെയ്തു എന്നു മാത്രമേ ബിസിസിഐ നിലവിൽ വെളിപ്പെടുത്തിയിട്ടുള്ളൂ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി പന്ത് ടീമിൽ എത്തുമെന്നും ബിസിസിഐ അറിയിച്ചു. എന്നാൽ ഒഴിവു വന്ന ഏകദിന ടീമിലെ സ്ഥാനത്തേക്ക് ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണെയോ മറ്റു താരങ്ങളെയോ ബിസിസിഐ ഇതുവരെ പരിഗണിച്ചിട്ടില്ല. ആദ്യ ഏകദിനത്തിൽ ടോസ് നഷ്ടപെട്ട ഇന്ത്യയുടെ ബാറ്റിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

What’s your Reaction?
+1
22
+1
26
+1
13
+1
172
+1
28
+1
60
+1
67

Leave a reply