ഐസിസി വിലക്ക് മറികടന്ന് ശ്രിലങ്കക്ക് എതിരെയുള്ള വിജയം ഗാസയിലെ ജനങ്ങൾക്ക് സമർപ്പിച്ച് പാകിസ്താൻ താരം മുഹമ്മദ് റിസ്വാൻ

ശ്രീലങ്കക്കെതിരായ ലോകകപ്പിലെ ജയം ഗാസയിലെ സഹോദരീ സഹോദരന്മാര്‍ക്ക് സമര്‍പ്പിക്കുന്നതായി പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. മുഹമ്മദ് റിസ്വാന്റേയും ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിന് ഇറങ്ങിയ അബ്ദുള്ള ഷഫിക്കിന്റേയും സെഞ്ചറിയുടെ ബലത്തിലാണ് പാകിസ്ഥാന്‍ ശ്രീലങ്ക ഉയര്‍ത്തിയ റെക്കോര്‍ഡ് വിജയ ലക്ഷ്യം മറികടന്നത്.

 

ഐസിസി ടൂര്‍ണമെന്റുകളുടെ ഭാഗമാവുമ്പോള്‍ കളിക്കാര്‍ രാഷ്ട്രിയ പ്രസ്താവനകള്‍ നടത്തുന്നതില്‍ വിലക്കുണ്ട്. ഇത് നിലനില്‍ക്കെയാണ് ജയം ഗാസയിലെ ജനതയ്ക്ക് സമര്‍പ്പിച്ച് റിസ്വാന്‍ എത്തുന്നത്.

 

 

ഇത് ഗാസയിലെ നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി. ജയത്തില്‍ സംഭാവന നല്‍കാന്‍ സാധിച്ചതില്‍ സന്തോഷം ടീമിന് മുഴുവനാണ് ജയത്തിന്റെ ക്രഡിറ്റ്. പ്രത്യേകിച്ച് അബ്ദുള്ള ഷഫിക്കിനും ഹസന്‍ അലിക്കും. നല്‍കിയ പിന്തുണയ്ക്കും ആതിഥേയത്വത്തിനും ഹൈദരാബാദിലെ ജനങ്ങള്‍ക്ക് നന്ദി, മുഹമ്മദ് റിസ്വാന്‍ എക്സിൽ കുറിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply