റോഡ് സുരക്ഷാ സീരിസിന്റെ ആദ്യ കിരീടം ചൂടി ഇന്ത്യന്‍ ഇതിഹാസങ്ങള്‍. ശ്രീലങ്കയ്ക്ക് എതിരെ 14 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യന്‍ ഇതിഹാസങ്ങള്‍ നേടിയ 181 റൺസ് പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമേ എടുക്കാൻ സാധിച്ചോളു.
ബാറ്റിംഗ് കൊണ്ടും ബൗളിംഗ് കൊണ്ടും മികച്ച പ്രകടനം പുറത്തെടുത്ത യൂസുഫ് പത്താനാണ് ശ്രീലങ്കയ്ക്ക് പ്രധാന തലവേദനയായത്. ബാറ്റിങ്ങിൽ അര്‍ധ സെഞ്ചുറി നേടിയതിനൊപ്പം താരം രണ്ടു വിക്കറ്റും സ്വന്തമാക്കി. ജയസൂര്യയുടെയും ദില്‍ഷന്റെയും വിക്കറ്റാണ് യൂസുഫ് നേടിയത്. എറിഞ്ഞ നാല് ഓവറിൽ നിന്നും വെറും 26 റണ്‍സ് മാത്രമാണ് താരം വിട്ടു നൽകിയത്.
43 റണ്‍സ് എടുത്ത ജയസൂര്യ മാത്രമാണ് ശ്രീലങ്കന്‍ മുന്‍നിരയില്‍ കാര്യമായി തിളങ്ങിയത്. ദില്‍ഷന്‍ 21 റണ്‍സ് എടുത്ത് പുറത്തായി. ജയസിംഗെയും(40) വീര രത്നെയും(38) അവസാനം വരെ പൊരുതി എങ്കിലും വിജയലക്ഷ്യത്തില്‍ എത്താന്‍ അവർക്ക് സാധിച്ചില്ല.
യൂസുഫ് പത്താന്റെയും യുവരാജിന്റെയും വെടിക്കെട്ടു ബാറ്റിങ്ങാണ് 184 എന്ന ഉയർന്ന സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്. 41 പന്തില്‍ 60 റൺസ് യുവരാജ് സിംഗ് നേടിയപ്പോൾ പുറത്താകാതെ നിന്ന് യൂസുഫ് പത്താന്‍ 36 പന്തില്‍ 62 റൺസ് എടുത്തു. 23 പന്തില്‍ 30 റൺസ് എടുത്ത സച്ചിന്‍ ഇന്നും തന്റെ മികച്ച ഫോം തുടര്‍ന്നു.
Leave a reply