ക്രിക്കറ്റ് ഇതിഹാസങ്ങൾ പങ്കെടുക്കുന്ന ലോക റോഡ് സുരക്ഷ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന് നടക്കും. ഇന്ത്യന്‍ ഇതിഹാസങ്ങളും ശ്രീലങ്കന്‍ ഇതിഹാസങ്ങളുമാണ് ആവേശ പോരാട്ടത്തിൽ കൊമ്പുകോർക്കുന്നത്.
സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി കൊണ്ടാണ് ശ്രീലങ്ക ഫൈനലിലേക്ക് എത്തിയത്. മികച്ച ഫോമിലുള്ള ദില്‍ഷനില്‍ ആണ് ശ്രീലങ്കയുടെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുത്ത താരവും ഏറ്റവും കൂടുതല്‍ വിക്കറ്റ് എടുത്ത താരവും ദില്‍ഷന്‍ തന്നെയാണ്.
ബ്രയാൻ ലാറ നയിച്ച വെസ്റ്റിന്‍ഡീസിനെ പരാജയപ്പെടുത്തി ആണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഫോമിലുള്ള യുവരാജ് സിങ്ങിലും സച്ചിനിലുമാണ് ഇന്ത്യയുടെ പ്രതീക്ഷ.
ഇന്ന് രാത്രി 7 മണിക്കാണ് മത്സരം. കളി തത്സമയം കളേഴ്സ് സിനിപ്ലേക്സില്‍ കാണാം.
What’s your Reaction?
+1
+1
+1
+1
+1
+1
+1
Leave a reply