ധോണിയുടെ റെക്കോർഡ് തകർത്ത് രോഹിത് ശർമ്മ.

ടി-ട്വന്റി ക്രിക്കറ്റ് ക്യാപ്റ്റന്‍സിയില്‍ ഇന്ത്യൻ മുൻ നായകൻ എംഎസ് ധോണിയുടെ പേരിലുണ്ടായ റെക്കോര്‍ഡ് ഇന്നലെ രോഹിത് ശർമ്മ തകർത്തു. ഇന്നലെ കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന സൗത്ത് ആഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ജയത്തോടെ ഒരു കലണ്ടര്‍ വര്‍ഷം ടീമിനെ ഏറ്റവും കൂടുതല്‍ ടി-ട്വന്റി വിജയങ്ങളിലെത്തിക്കുന്ന ക്യാപ്റ്റനായി രോഹിത് മാറി. 2022ല്‍ ഇതുവരെ 16 ടി-ട്വന്റി ജയങ്ങൾ രോഹിതിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടി. 2016ല്‍ എംഎസ് ധോണി ഇന്ത്യയെ 15 ടി-ട്വന്റി വിജയങ്ങളിലേക്ക് നയിച്ചിരുന്നു. ഈ റെക്കോർഡാണ് രോഹിത് മറികടന്നത്. എന്നാൽ മത്സരത്തിൽ ബാറ്റുകൊണ്ട് തിളങ്ങാൻ ഇന്ത്യൻ നായകനായില്ല. സൗത്ത് ആഫ്രിക്ക ഉയർത്തിയ 107 എന്ന വിജയ ലക്ഷ്യം പിന്തുടരാൻ ഇറങ്ങിയ ഇന്ത്യക്ക് ആദ്യം തന്നെ രോഹിത് ശർമ്മയെ നഷ്ടമായിരുന്നു. പൂജ്യത്തിനാണ് രോഹിത് മടങ്ങിയത്. പിന്നീട് സൂര്യകുമാർ യാദവും, കെ.എൽ രാഹുലും നേടിയ അർദ്ധ സെഞ്ച്വറിയുടെ ബലത്തിലാണ് ഇന്ത്യ മത്സരത്തിൽ വിജയം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ.

What’s your Reaction?
+1
1
+1
1
+1
1
+1
0
+1
0
+1
0
+1
0

Leave a reply