‘രോഹിതിനെ മാറ്റൂ, ക്യാപ്റ്റനായി കോഹ്ലി തന്നെ മതി’; ട്വിറ്ററില്‍ ക്രിക്കറ്റ് പ്രേമികൾ.

ഏഷ്യ കപ്പിലെ ദയനീയ പ്രകടനത്തിന് പിറകെ ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ ടി-ട്വന്റി മത്സരത്തിൽ ഇന്നലെ പരാജയപ്പെട്ട ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെ നായകനായി തിരിച്ചുകൊണ്ടുവരാൻ ആരാധകരുടെ ആവശ്യം.

‘അംഗീകരിച്ചാലും ഇല്ലെങ്കിലും, രോഹിത് ശര്‍മയാണ് ഇന്ത്യയുടെ എക്കാലത്തേയും മോശം ടി-ട്വന്റി ക്യാപ്റ്റന്‍. 180ലേറെ റണ്ണടിച്ച്‌ പാകിസ്താനെതിരെയും 170ലേറെ റണ്ണെടുത്ത ശേഷം ശ്രീലങ്കക്കെതിരെയും ഇപ്പോള്‍ 200ലേറെ റണ്‍സെടുത്തശേഷം ആസ്ട്രേലിയക്കെതിരെയും നമ്മള്‍ തോറ്റിരിക്കുന്നു. തുടര്‍ച്ചയായ ഈ മൂന്നു കളികളിലും തോറ്റതിന് പ്രധാന ഉത്തരവാദി തന്ത്രങ്ങളൊന്നും വശമില്ലാത്ത നായകനാണ്’ -ഒരു ആരാധകന്‍ ട്വീറ്റ് ചെയ്തു.
ഇത്തരത്തിൽ രോഹിതിനെ വിമർശിച്ചുകൊണ്ടുള്ള അനേകം ട്വീറ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, രോഹിതിനെ അനൂകൂലിച്ച്‌ അദ്ദേഹത്തിന്റെ ആരാധകരും രംഗത്തുവരുന്നുണ്ട്.

യുവരാജ് സിംഗ് മടങ്ങി എത്തുന്നു; ഇനി പുതിയ റോളിൽ.

What’s your Reaction?
+1
0
+1
0
+1
2
+1
0
+1
0
+1
0
+1
0

Leave a reply