കോവിഡ് ഭീതിയിൽ ഐപിഎല്ലിലെ ആദ്യപാദ മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ ഇന്നലെ യുഎഇയിൽ രണ്ടാം പാദ മത്സരങ്ങൾക്ക് അരങ്ങുണർന്നു. ഇന്ന് കൊൽക്കത്തക്കെതിരെ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഒന്നാം പാദത്തിലെ കുതിപ്പു തുടരാനാണ് ആഗ്രഹിക്കുന്നത്. പോയിന്റ് ടേബിളിൽ നിലവിലെ ഏഴാം സ്ഥാനക്കാരായ കെ കെ ആർ പ്ലേഓഫ് ലക്ഷ്യങ്ങളും ആയാണ് വീണ്ടും ക്രീസിലെത്തുന്നത്. ക്യാപ്റ്റൻ വിരാട് കോലി നായകസ്ഥാനം ഒഴിയും എന്ന് പ്രഖ്യാപിച്ചതിനു ശേഷം ഉള്ള ആദ്യ മത്സരമാണ് ഇന്ന്. ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി മാത്രം കളിച്ച കോഹ്ലി തന്നെയാണ് ഇന്നും കളിക്കളത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് കളിക്കളത്തിൽ ഇറങ്ങുമ്പോൾ ഒറ്റ ടീമിനുവേണ്ടി 200 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടം കോഹ്ലിയുടെ പേരിലാകും. ഇന്ത്യൻ സമയം ഏഴരയ്ക്ക് അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
വിജയക്കുതിപ്പ് തുടരാൻ ആർസിബി.

Leave a reply