നിർണായക പോരാട്ടത്തിൽ മുംബൈയും ബെംഗളൂരുവും

വിജയം നേടാനായി RCB
രണ്ടാം പാദത്തിലെ ആദ്യ വിജയം നേടാനായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇന്ന് ഇറങ്ങുന്നു. ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ ഇറങ്ങുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ വിജയം അല്ലാതെ ഒന്നും ആഗ്രഹിക്കുന്നില്ല. ആദ്യപാദത്തിലെ വിജയകുതിപ്പ് നേടാൻ കഴിയാത്ത ബാംഗ്ളൂരിന് ഇന്നെങ്കിലും വിജയം നേടിയെ തീരു പോയിന്റ് ടേബിളിൽ നിലവിലെ ആറാം സ്ഥാനക്കാരായ എം ഐ യും വിജയം നേടാനാണ് ക്രീസിൽ എത്തുന്നത്. ഐപിഎല്ലിൽ 30 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും 19 തവണ വിജയം കൈവരിച്ചത് മുംബൈ ഇന്ത്യൻസ് ആയിരുന്നു. റോയൽ ചലഞ്ചേഴ്സിന് 11 വിജയങ്ങൾ മാത്രമാണ് നേടാനായത്. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം ഏഴരയ്ക്ക് ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply