പ്ലേ ഓഫ്‌ ലക്ഷ്യം വച്ചു ബാംഗ്ലൂരും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കു നേർ

ഐ പി എൽ പ്ലേ ഓഫ്‌ ലക്ഷ്യം വച്ചു കൊണ്ട് ഇന്ന് ബാംഗ്ലൂർ,രാജസ്ഥാൻ റോയൽസിനെ നേരിടും. നിലവിൽ ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ആണ്, രാജസ്ഥാൻ ആണേൽ ഏഴാം സ്ഥാനത്തും. പത്തു മത്സരങ്ങൾ നിന്നും ബാംഗ്ലൂർ 6 മത്സരങ്ങൾ വിജയിച്ചപ്പോൾ രാജസ്ഥാനു 4 മത്സരങ്ങളിൽ ജയിക്കാൻ കഴിഞ്ഞുള്ളു. ഇന്നത്തെ മത്സരം വിജയിച്ചാൽ ബാംഗ്ലൂരിന് പ്ലേ ഓഫീലേക്കു ഒരു പടി കൂടെ അടുക്കാൻ കഴിയും. രാജസ്ഥാൻ വിജയിച്ചാൽ പ്ലേ ഓഫ്‌ സാദ്ധ്യതകൾ നിലനിർത്താൻ കഴിയും. കോഹ്ലിയുടെയും മാക്സ്വെലിന്റെയും മികച്ച ഫോം ആണ് ബാംഗ്ലൂരിന്റെ തുറുപ്പ്ചീട്ട്. കൂടാതെ ബൌളിംഗ് നിരയിൽ ചാഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഫോമിലേക്കു മടങ്ങി എത്തിയത് കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്. ഡിവില്ലേഴ്‌സിനു താളം കണ്ടെത്താൻ കഴിയാത്തതു ആണ് ബാംഗ്ലൂരിന്റെ തലവേദന. എന്നാൽ രാജസ്ഥാൻ നിരയിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രം സ്ഥിരത പുലർത്തുന്നുള്ളു. ലിവിങ്സ്റ്റോൺ, എവിൻ ലേവിസ് എന്നിവരുടെ മോശം ഫോം ബാറ്റിങ് നിരയെ കൂടുതൽ ദുർബലം ആകുന്നു. കൂടാതെ മുഷ്താഫിസുർ, സകരിയ എന്നിവർ ഒഴിച്ച് മറ്റു ഒരു ബൗളേഴ്‌സും ശരാശരി നിലവാരം പോലും പുലർത്തുന്നില്ല. ആദ്യ പാദത്തിൽ ഏറ്റു മുട്ടിയപ്പോൾ വിജയം ബാംഗ്ലൂരിന് ആയിരുന്നു. 24 തവണ പരസ്പരം ഏറ്റു മുട്ടിയപ്പോൾ 11 തവണ വിജയം ബാംഗ്ലൂരിന് ഒപ്പം നിന്നു.10 തവണ രാജസ്ഥാനും വിജയിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply