ഇവിടെ എല്ലാം ഡബിൾ സ്ട്രോങ്ങ്‌ – King Kohli & his Royal Army

അവസാനിക്കാത്ത കുത്തു വാക്കുകളുടെയും, അപമാനങ്ങളുടെയും, വിമർശനങ്ങളുടെയും മുനയൊടിക്കാൻ വിരാട് കൊഹ്‌ലിയുടെ ബാംഗ്ലൂർ തയ്യാറാണ്…

ഈ തവണയെങ്കിലും IPL കിരീടം മുത്തമിടുവാൻ കൊഹ്‌ലിയ്ക്ക് ആവുമോ എന്നുള്ളത് കാലം തെളിയിക്കേണ്ട കാര്യമാണ് പക്ഷെ ആദ്യ പാദത്തിലെ മികച്ച പ്രകടനം അവർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.അഞ്ചു ജയങ്ങൾ നേടി മൂന്നാം സ്ഥാനത്തു നിൽക്കുന്ന RCB ഏകദേശം പ്ലേഓഫിന്റെ അരികിലാണ്.

അടിച്ചു തകർത്തു കളിക്കുന്ന മാക്സ് വെല്ലും ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂർ ബാറ്റിംഗിലെ കരുത്ത്.. ഇതുവരെ 7 ഇന്നിംഗ്സുകളിൽ നിന്ന് 223 റൺസാണ് മാക്സി നേടിയത്, ടീമിലെ ടോപ് സ്കോററും മാക്സിയാണ്,
ഡിവില്ലിയേഴ്‌സ് ഇതുവരെ 207 റൺസ് നേടിയിടുണ്ട് ഏതവസരത്തിലും ഏത് ഷോട്ടും കളിക്കുന്ന
AB എന്ന സൂപ്പർമാൻ അന്നും ഇന്നും ബാഗ്ലൂരിന്റെ രക്ഷകനാണ്.ക്യാപ്റ്റൻ കൊഹ്‌ലി ഫോം കണ്ടെത്താത് ടീമിന് ആശങ്കയാണ് പക്ഷെ നന്നായി ബാറ്റ് ചെയുന്ന ഇടംകയ്യൻ ഓപ്പണർ ദേവദത്ത് പടിക്കൽ, കൂടാതെ സ്‌ക്വാഡിലുള്ള മലയാളി താരങ്ങളായ Mohammed Azharuddeen,sachin baby എന്നിവർ ടീമിന് മുതൽക്കൂട്ടാണ്.

ഹർഷൽ പട്ടേൽ, മുഹമ്മദ്‌ സിറാജ് എന്നിവർ നന്നായി പന്തെറിയുന്നുണ്ട്, കൊഹ്‌ലിയുടെ ബൗളിംഗ് ആശങ്കകൾക്ക് ഒരു പരിധിവരെ അവർ ഒരു ആശ്വാസമാണ്,17 വിക്കറ്റുകൾ എടുത്ത ഹർഷൽ പട്ടേൽ നിലവിൽ purple cap ഹോൾഡർ ആണ്.
കിവി കരുത്തൻ Kyle Jamieson,Yuzvendra Chahal,Navdeep Saini,Shahbaz Ahmed,എന്നിവരാണ് മറ്റ് ബൗളേഴ്‌സ്

Adam zampa യ്ക്ക് പകരം ടീമിലെത്തുന്നത് ശ്രീലങ്കൻ താരമായ Hasaranga യാണ്. Daniel sams ന് പകരം Dushmanta chameera യും fin allen ന് പകരക്കാരനായി Tim david ഉം ടീമിലെത്തും.kane Richardson കളിക്കാത്ത സാഹചര്യത്തിൽ George Garton പകരക്കാരനായി ടീമിലെത്തുന്നുണ്ട് ഈ മാറ്റങ്ങൾ എല്ലാംകൂടിയാവുമ്പോൾ RCB ഒന്നുകൂടി കരുത്തർ ആവുമെന്നത് തീർച്ച.ടീമിലെ ബൗളിംഗ് ഓൾറൗണ്ടർ ആയിരുന്ന Washington sundar പരിക്കിനെ തുടർന്ന് പുറത്തായ സാഹചര്യത്തിൽ ആകാശ് ദീപിനെയും ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്.

ഈ വർഷം consistent ആയ ഒരു ടീമിനെ കോഹ്ലിയ്ക്ക് ലഭിച്ചു എന്നതാണ് പൊതുവെയുള്ള വിലയിരുത്തൽ അത് ശരിവയ്ക്കുന്ന തരത്തിലെ പ്രകടനമാണ് ടീം കാഴ്ചവച്ചതും.രണ്ട് തോൽവികൾ പ്രഹരമേൽപിച്ചെങ്കിലും കൊഹ്‌ലിപട ആത്മവിശ്വാത്തിലാണ്,
ഒരുപക്ഷെ ഓരോ ബാഗ്ലൂർ ആരാധകരും മനസ്സിൽ ആരും കേൾക്കാതെ മന്ത്രിക്കുന്നുണ്ടാവും
“Ee Sala Cup Namde”

Shankarkrishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply