ബാംഗ്ലൂർ കൊടുങ്കാറ്റിൽ തകർന്നടിഞ്ഞ് മുംബൈ

ആവേശം അലതല്ലിയ മത്സരത്തിൽ ദൈവത്തിന്റെ പോരാളികൾ ബാംഗ്ലൂരിന് മുൻപിൽ കനത്ത തോൽവി ഏറ്റുവാങ്ങി. അൻപത്തി നാല് റൺസിനാണ് വിരാടിന്റെ സ്വന്തം ബാംഗ്ലൂർ ജയം കൈവരിച്ചത്.

ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെത്തു. ഒന്നാം പന്തിൽ ചഹറിന്റെ വിരൽ തുമ്പിൽ നിന്ന് വഴുതി പോയ പന്ത് മുതൽ കളി അതി നാടകീയമായിരുന്നു എന്ന് പറയാതെ വയ്യ. തുടക്കത്തിൽ തന്നെ ദേവദത്ത് പടിക്കലിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ക്യാപ്റ്റൻ കൊഹ്‌ലിയും ഭരതും ചേർന്ന് നടത്തിയ രക്ഷപ്രവർത്തനം ഫലം കണ്ടു.ഇരുപത്തി നാല് പന്തിൽ നിന്നും രണ്ട് ഫോറും രണ്ട് സിക്സും അടക്കം മുപ്പത്തി രണ്ട് റൺസ് ഭരത് പുറത്തായി. അപ്പോഴേക്കും “കൊഹ്‌ലി സ്പെഷ്യൽ ഇന്നിങ്ങ്സ്” അതിന്റെ ഭംഗി കൈവരിച്ചിരുന്നു.
നാൽപതി രണ്ട് പന്തിൽ അൻപതി ഒന്ന് റൺസ്,അതിൽ മൂന്ന് ഫോറും മൂന്ന് സിക്സും.
കൊഹ്‌ലി ക്യാച്ച് കൊടുത്ത് ഔട്ട്‌ ആവുമ്പോഴേക്കും മറുവശത്ത് തന്റെ നിറഞ്ഞ പുഞ്ചിരിയും സ്വിച്ച് ഷോട്ടുകളും കൊണ്ട് മാക്സ് വെൽ കളം നിറഞ്ഞാടി.ആറ് ഫോറും മൂന്ന് സിക്സും അടക്കം മാക്സിയുടെ അൻപതി ആറ് റൺസിന്റെ വെടികെട്ട് ബാറ്റിംഗ് കളിയുടെ ഗതി തിരിച്ചു.

നിറം മങ്ങിയത് എന്ന് തോന്നിക്കുന്ന തുടക്കാമായിരുന്നു ബാംഗ്ലൂർ ബൗളിംഗ് നിരയുടേത്. രോഹിതും ഡീ കോക്കും തുടക്കത്തിൽ അവരെ നന്നായി പ്രഹരിച്ചു. പക്ഷേ പിന്നീട് നമ്മൾ കണ്ടത് ഒരു ചീട്ടുകൊട്ടാരംപോലെ തകർന്നടിയുന്ന മുംബൈ ബാറ്റിംഗ് നിരയെയാണ്.ബാംഗ്ലൂർ ബൗളേഴ്‌സ് അവരെ വരിഞ്ഞുമുറുക്കി. ചഹലിന്റെ ചക്രവ്യൂഹത്തിൽ മൂന്ന് ബാറ്റേഴ്സ് വീണപ്പോൾ. മാക്സി രണ്ട് വിക്കറ്റ് നേടി. പക്ഷെ അതിനുമൊക്കെ അപ്പുറം ഒരു തകർപ്പൻ ഹാട്രിക്കും അവസാന വിക്കറ്റും നേടി ഹർഷൽ പട്ടേൽ സ്റ്റേഡിയം ആവേശ തിരയിലാക്കി.ക്യാപ്റ്റൻ കൊഹ്‌ലിയുടെ ഓരോ തന്ത്രങ്ങളും നൂറ് ശതമാനം വിജയം കണ്ടു.

ബാംഗ്ലൂർ ആരാധകരുടെ ഹൃദയത്തിൽ ഇനിയുമൊരുപാട് വർഷം ഈ വിജയം മായാതെ നിൽക്കുമെന്നത് തീർച്ച.ഓരോ ബാംഗ്ലൂർ താരങ്ങൾക്കും ഈ വിജയത്തിൽ ഒരു വ്യക്തമായ പങ്ക് ഉണ്ട്.ഒരു ടീം എന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനമാണ് ബാംഗ്ലൂർ കാഴ്ചവച്ചത്

Shankar Krishnan

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply