ഇംഗ്ലീഷ് താരങ്ങൾക്ക് പകരം വിൻഡിസ് കരുത്തന്മാർക്ക് റോയൽ എൻട്രി

ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ എന്നീ ഇംഗ്ലണ്ട് താരങ്ങൾ ഇടവേള എടുക്കുന്ന സാഹചര്യത്തിൽ എവിൻ ലൂയിസ്,ഓഷെയ്ൻ തോമസ് എന്നീ താരങ്ങളെ ടീമിലെത്തിച് രാജസ്ഥാൻ റോയൽസ്.

ജൂലൈയിൽ തന്നെ സ്റ്റോക്സ് കളിയിൽ നിന്നും അവധിയെടുത്ത് പോയിരുന്നു.ഇന്ത്യയ്ക്ക് എതിരായ മൂന്നാം ടെസ്റ്റ്‌ കൂടി പൂർത്തിയാകുമ്പോൾ ബട്ട്‌ലറും അവധിയിലേയ്ക്ക് പോകും..ആ സാഹചര്യത്തിലാണ് റോയൽസ് ഈ കരുത്തന്മാരെ ടീമിലെത്തിയ്ക്കുന്നത്.

ഇതുവരെ മുംബൈയ്ക്ക് വേണ്ടി പതിനാറു കളികളിൽ നിന്ന് 430 റൺസ് നേടിയ താരമാണ് ലൂയിസ്. തോമസ് മുൻപത്തെ നാല് കളികളിൽ നിന്ന് രാജസ്ഥാനായി 5 വിക്കറ്റും നേടിയിട്ടുണ്ട്.ആൻഡ്രൂ ടൈയ്ക്ക് പകരം ലോക ഒന്നാം നമ്പർ T20 ബൗളറായ തബ്രൈസ് ഷംസിയെ മുൻപ്തന്നെ ടീമിൽ എത്തിച്ച റോയൽസ് ഈ കരീബിയൻ കരുത്തും കൂടിയാകുമ്പോൾ ഒന്നുകൂടി ശക്തരാകും.

  • Shankar Krishnan
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply