റുതുരാജും ബ്രാവോയും രക്ഷകരായി : ചെന്നൈക്ക് വിജയം

ഐ പി എൽ പതിനാലാം സീസണിന്റെ രണ്ടാം ഘട്ട ആദ്യ മത്സരത്തിൽ ചെന്നൈയ്ക്ക് മിന്നുന്ന വിജയം.ഇതോടെ 8 മൽസരങ്ങളിൽ നിന്നും 6 വിജയത്തോടുകൂടി 12 പോയിന്റുമായി ചെന്നൈ ഒന്നാം സ്ഥാനത്ത് എത്തി.20 റൺസിനാണ് ചെന്നൈ വിജയിച്ചത്.ടോസ് നേടിയ ക്യാപ്റ്റൻ ധോണിയുടെ തീരുമാനം തെറ്റായോ എന്ന രീതിയിലായിരുന്നു ചെന്നൈയുടെ തുടക്കം.

ആദ്യ ഓവറിൽ തന്നെ ചെന്നൈക്ക് ഡുപ്ലസിയെ നഷ്ടമായി അടുത്ത ഓവറിൽ പകരക്കാരനായി വന്ന മൊയിനലിയെയും മടക്കിയയച്ചാണ് മുംബൈ അറേബ്യൻ മണ്ണിൽ വരവ് അറിയിച്ചത്.

പിന്നീട് എത്തിയ റെയ്നയും ധോണിയും പവില്യണിലേക്ക് മടങ്ങിയതോടു കൂടി തകർന്ന് അടിയുന്ന, കഴിഞ്ഞ വർഷം അറേബ്യൻ മണ്ണിൽ കണ്ട അതെ ചെന്നൈയുടെ മുഖമാണ് എല്ലാവരും കണ്ടത്. എന്നാൽ പിന്നീട് എത്തിയ ജഡേജയും ഓപ്പണറായി ഇറങ്ങിയ രുതുരാജ് ഗെയ്ക്വാദും ചേർന്ന് നടത്തിയ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ചെന്നൈ തിരിച്ചുവരുകയായിരുന്നു.

വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട സിഎസ്‌കെയെ രക്ഷിച്ചത് റുതുരാജിന്റെ ഇന്നിങ്‌സായിരുന്നു. 88 റണ്‍സോടെ അദ്ദേഹം പുറത്താവാതെ നിന്നു. 58 ബോളില്‍ ഒമ്പതു ബൗണ്ടറികളും നാലു സിക്‌സറും റുതുരാജിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

പതിനാറാം ഓവറിൽ ജഡേജയുടെ വിക്കറ്റ് നഷ്ടമാകുമ്പോൾ ചെന്നൈ സ്കോർ 100 റൺസ് കടന്നിരുന്നു.33 ബോളിൽ 26റൺസാണ് താരത്തിന്റെ സംഭാവന.

പിന്നീട് എത്തിയ ബ്രാവോയുടെ തീ പാറുന്ന പ്രകടനത്തോടു കൂടി സ്കോർ 150 കടക്കുകയായിരുന്നു 8 പന്തിൽ 3 സിക്സുകൾ അടക്കം 23 റൺസാണ് താരത്തിന്റെ സംഭാവന.മുംബൈക്ക് വേണ്ടി ബോൾട്, ബൂംറ, മ്ലയിൻ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം നേടി.

രണ്ടാമത് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് മികച്ച തുടക്കം ലഭിച്ചു എങ്കിലും വിജയിക്കാനായില്ല.20 ഓവർ അവസാനിക്കുമ്പോൾ നിലവിലെ ജേതാക്കൾ 136ന് 8 വിക്കറ്റ് എന്ന നിലയിൽ തകർന്നടിയുകയായിരുന്നു.

മുംബൈക്ക് വേണ്ടി സൗരവ് തിവാരി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ടീമിനെ വിജയിപ്പിക്കാനായില്ല.
ചെന്നൈയ്ക്ക് വേണ്ടി ബ്രാവോ മൂന്നു വിക്കറ്റും ദീപക് ചഹാർ 2 വിക്കറ്റും ഹേസ്ലിവുഡ് താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

സ്കോർ : CSK- 156/6(20)
: MI-136/8(20)

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply