സഞ്ജു മിന്നി ഇന്ത്യ മങ്ങി,ആദ്യ ഏകദിനത്തിൽ പൊരുതി തോറ്റ് ഇന്ത്യ

മഴമൂലം 40 ഓവറാക്കി വെട്ടിച്ചുരുക്കിയ ഒന്നാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഇന്ത്യക്ക് 9 റൺസ് അകലെ ജയം നഷ്ടമായി.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249റൺസ് നേടി. ഇന്ത്യക്ക് 40 ഓവറിൽ‌ 8 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് നേടാനേ സാധിച്ചുള്ളൂ.63 പന്തിൽനിന്ന് പുറത്താകാതെ 86 റൺസ് അടിച്ചുകൂട്ടിയ മലയാളി താരം സഞ്ജു സാംസൺ ആണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ. 3 സിക്സും 9 ഫോറും പറത്തിയായിരുന്നു

 

ദക്ഷിണാഫ്രിക്ക ഹെന്റിച്ച് ക്ലാസന്റെയും ഡേവിഡ് മില്ലറുടെയും അർധസെഞ്ചുറി മികവിലാണ് 249 റൺസ് നേടിയത്. ഇന്ത്യൻ ഫിൽഡർമാരുടെ കൈ ചോർന്നതും ദക്ഷിണാഫ്രിക്കയ്ക്ക് റൺസ് നേടാൻ സഹായമായി.ക്യാപ്റ്റൻ ബവുമാ 8 റൺസ് നേടിയപ്പോൾ മക്രം ഡക്കായി.ഡി കൊക്ക് 54 പന്തിൽ 48 റൺസ് നേടി.ക്ലാസ്സെൻ മില്ലർ സഖ്യം 139 റൺസ് നേടി.65 പന്തിൽ ആറ് ഫോറും രണ്ട് സിക്‌സും ഉൾപ്പെടെ ക്ലാസന്‍ 74 റണ്‍സെടുത്തത്. മില്ലര്‍ 63 പന്തിൽ മൂന്ന് സിക്‌സും അഞ്ച് ഫോറ അടക്കം 75 റൺസ് നേടി.

 

മറുപടി ബാറ്റിംഗ് ഇറങ്ങിയ ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്.37 പന്തിൽനിന്ന് 50 റൺസുമായി ശ്രേയസ് അയ്യറും 31 പന്തിൽ 33 റൺസുമായി ഷാര്‍ദൂൽ ഠാക്കൂറുമാണ് സഞ്ജു ഒഴികെ മികച്ച ഇന്നിങ്ങ്‌സ് കാഴ്ച വച്ചത്.ആറാമനായാണ് ക്രീസിലെത്തിയ സഞ്ജു 63 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയ സഞ്ജു 86 റണ്‍സുമായി പുറത്താകാതെ നിന്നു.ധവാനും ഗെയ്‌ക്വാടും തുടക്കത്തിൽ പന്തുകൾ വെറുതെ കളഞ്ഞത് ഇന്ത്യക്ക് വിനയായി.ധവാൻ 16 പന്തിൽ 4 റൺസ് നേടിയപ്പോൾ ഗെയ്‌ക്വാദ് 42 പന്തിൽ 19 റൺസ് നേടി.അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 30 റണ്‍സ്. ഷംസിയുടെ ആദ്യ മൂന്ന് പന്തില്‍ സഞ്ജു 14 റണ്‍സ് നേടി. എന്നാല്‍ നാലാ പന്തില്‍ റണ്‍സെടുക്കാനായില്ല. അഞ്ചാം പന്ത് ഫോര്‍. അവസാന പന്തില്‍ ഒരു റണ്‍സ്. 20 റണ്‍സാണ് ഓവറില്‍ പിറന്നത്.നിർണായക ഘടങ്ങിൽ സഞ്ജുവിന് സ്ട്രിക്ക് കൊടുക്കാത്തതും തോൽവിക്ക് കാരണമായി.37 പന്തില്‍ നിന്ന് 50 റണ്‍സടിച്ച ശ്രേയസ് അയ്യരും ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തു. ആദ്യ മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക മുന്നിലെത്തി (1-0).

 

വിഷ്ണു ഡി പി

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply