നേപ്പാളി യുവ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനയെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു.അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഏതാണ്ട് ഒരു മാസം കഴിഞ്ഞിട്ടാണ് താരത്തിനെ അറസ്റ്റ് ചെയ്യുന്നത്.17 വയസ്സുകാരിയായ പെൺകുട്ടിയുടെ പീഡനപരാതിയിൻമ്മേലായിരുന്നു താരത്തിനെതിരെ നടപടി ആരംഭിച്ചത്. എന്നാൽ സഹകരിക്കാനും തിരികെ നേപ്പാളിൽ എത്താനും താരം അലസത കാണിച്ചതോടെയാണ് അറസ്റ്റ് വാറന്റ് പുറത്തുവിട്ടത്. താരം കരീബിയൻ പ്രീമിയർ ലീഗ് കളിക്കുന്നതിന്റെ ഭാഗമായി അവിടെയായിരുന്നു.
പരാതി വന്നതോടെ നേപ്പാൾ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും താരത്തെ സസ്പെൻഡ് ചെയ്തിരുന്നു.17 കാരിയായ പെൺകുട്ടിയെ കാഡ്മണ്ടുവിലെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു യുവതാരത്തിനെതിരെയുള്ള പരാതി.നേപ്പാൾ ക്രിക്കറ്റിൽ നിന്ന് വളർന്നു വന്ന് ലോക ക്രിക്കറ്റിൽ കഴിവുതെളിയിച്ച താരമായിരുന്നു സന്ദീപ്.ഐ പി എൽ, ബിഗ് ബാഷ്, സി പി എൽ തുടങ്ങി നിരവധി ലോകോത്തര ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. എന്നാൽ താൻ നിരപരാധിയാണെന്ന് സോഷ്യൽ മീഡിയായിലൂടെ താരം പറഞ്ഞു.
Leave a reply