അയാള്‍ക്കെതിരെ റണ്‍സ് കണ്ടെത്തുക ഒട്ടും എളുപ്പമായിരുന്നില്ല; സംഗക്കാര

Getty Images

ശ്രീലങ്കൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വിക്കറ്റ് കീപ്പർ ബാറ്റസ്മാനായ കുമാർ സംഗക്കാര.
2015ല്‍ വിരമിക്കുമ്പോൾ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍വേട്ടക്കാരനും സംഗക്കാരായായിരുന്നു.

15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ 25,016 റണ്‍സാണ് താരത്തിന്റെ പേരിൽ സ്വന്തമായിട്ടുള്ളത്.

എന്നാല്‍, ഇത്രെയും മികച്ച ബാറ്സ്മാനായിരുന്നിട്ടും ഇന്ത്യയുടെ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ തനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ച ബൗളറെയിരുന്നു എന്ന് താരം ഇപ്പൊ വെളിപ്പെടുത്തിയിരിക്കുകയാണ്.

‘ഹാള്‍ ഓഫ് ഫെയിമി’ലേക്ക് തിരഞ്ഞെടുക്കപ്പെട്ട അനില്‍ കുംബ്ലയ്ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ഐസിസി തയാറാക്കിയ വിഡോയിൽ സംസാരിക്കുമ്പോളായിരുന്നു താരത്തിന്റെ ഈ വെളിപ്പെടുത്തൽ.

“ഓര്‍ത്തഡോക്‌സ് സ്പിന്നറായിരുന്നില്ല അദ്ദേഹം. ഹൈ ആം ആക്ഷനായിരുന്നു പൊക്കം കൂടിയ താരത്തിന്റേത്. വേഗത്തിലും കൃത്യതയോടെയും സ്റ്റംപിനു നേരെയുമായിരുന്നു കുംബ്ലെ പന്തെറിഞ്ഞുകൊണ്ടിരുന്നത്. അദ്ദേഹത്തിനെതിരെ റണ്‍സ് കണ്ടെത്തുക അത്ര എളുപ്പമുളള കാര്യമായിരുന്നില്ല. പേസും ബൗണ്‍സുമുള്ള പന്തുകളായിരുന്നു അവ. അവയ്ക്കു മുന്‍പില്‍നിന്ന് രക്ഷപ്പെടാന്‍ നേരിയ സാധ്യതയേ ഉണ്ടായിരുന്നുള്ളൂ” സംഗക്കാര സമ്മതിച്ചു.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply