പന്ത് BCCI യുടെ ദത്തു പുത്രനോ ❓️വീണ്ടും തഴയപ്പെട്ടു സഞ്ജു, ലോകകപ്പ് സ്‌ക്വാഡിൽ തൃപ്തരാകാതെ ആരാധകർ

റിഷഭ് പന്തിനിത് രാജയോഗമോ? അതോ ബി സി സി ഐ യുടെയും ഗാംഗുലിയുടെയും ദത്തുപുത്രനാണോ പന്ത്? ഓസ്ട്രേലിയയിൽ നടക്കാൻ പോകുന്ന ടി 20 ലോകകപ്പിന്റെ സ്‌ക്വാഡിൽ സഞ്ജു സാംസണെ തഴഞ്ഞുകൊണ്ട് ഉൾപ്പെട്ട പന്തിനെ പറ്റി ആരാധകരുടെ അഭിപ്രായപ്രകാരം ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ക്രിക്കറ്റ്ർ അത് പന്താണ് .എന്തുകൊണ്ട് പന്ത് ലോകകപ്പ് സ്‌ക്വാഡിൽ വന്നു? എന്ത് കൊണ്ട് സഞ്ജുവിനെ സ്‌ക്വാഡിൽ ഉൾപ്പെടുത്തത്തിൽ ഇത്രയധികം ആരാധക രോക്ഷമുയരുന്നു എന്നത് നമുക്ക് പരിശോധിക്കാം.

 

 

 

ഋഷഭ് പന്ത് അല്ലാതെ സ്‌ക്വാഡിൽ ഉൾപ്പെട്ട ഏക വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കാണ്.വിക്കറ്റിനു പിറകിൽ നിരന്തരം വാഴയാകുന്ന പന്തിനെകാൾ എന്തുകൊണ്ടും മികച്ച കീപ്പറാണ് കാർത്തിക് എന്നതിൽ സംശയമില്ല. തുടർച്ചയായ സീരിസുകളിൽവിക്കറ്റിന് മുന്നിലും പിന്നിലും തികഞ്ഞ പരാജയമായി മാറുന്ന പന്തിനെ നമുക്ക് ഏഷ്യകപ്പിലും കാണാൻ കഴിഞ്ഞു.30ന് മുകളിൽ സ്കോർ ചെയ്ത കാലം മറന്നു എന്നത് മാറ്റി നിർത്തിയാലും ഒരു കളിയിൽ ഈസി ക്യാച്ചുകളും സ്റ്റമ്പിങ്ങും പാഴാക്കുന്ന പന്ത് ഏഷ്യകപ്പ് മത്സരങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു.

 

 

2022 കലണ്ടർ വർഷത്തിൽ ഇന്ത്യക്ക് വേണ്ടി ടി 20 യിൽ ഏറ്റവും സ്ട്രൈക്ക് റേറ്റിൽ ബാറ്റ് ചെയ്തത് സൂര്യകുമാർ ആണ്, 159.64. സൂര്യകുമാറല്ലാതെ 150 ന് മുകളിൽ സ്ട്രൈക്ക് റേറ്റ് ഉള്ള ഏക ബാറ്റർ സഞ്ജുവാണ്, 158.മറ്റു സ്വയം പ്രഖ്യാപിത വെടിക്കെട്ട് ബാറ്റർമാർഎല്ലാവരും തന്നെ 150ന് താഴെ സ്ട്രൈക്ക് റേറ്റ് ഉള്ളവരാണ്. 127 ഉള്ള പന്ത് വളരെ പിന്നിലാണ്.

 

7 മുതൽ 15 വരെയുള്ള മധ്യ ഓവറുകളിലെ കാര്യമെടുത്താലും ഇതേ അവസ്ഥയാണ്. 153 സ്ട്രൈക്ക് റേറ്റ് ഉള്ള സൂര്യയും 150 മായി സഞ്ജുവും മുന്നിട്ട് നിൽക്കുമ്പോൾ ലോകകപ്പ് സ്‌ക്വാഡിലെ മറ്റു കീപ്പർമാരായ പന്ത് 123 ഉം കാർത്തിക് 108 സ്ട്രൈക്ക് റേറ്റ് ഉം ആയി ഏറെ പിന്നിലാണ്.

 

2022 ഇൽ ടി 20 യിൽ 44 ന് മുകളിൽ ശരാശരിയുള്ള സഞ്ജുവിനെ തഴഞ്ഞണ്‌ അതിന് പകുതിയോളം മാത്രമുള്ള പന്തിനെയും കാർത്തിനിനെയും കീപ്പർ മാരായി പരിഗണിച്ചെതെന്നത് കൗതുകകരമാണ്. പന്തിന്റെ ശരാശരി 26 ഉം കാർത്തിക്കിന്റെത് 21 ഉം ആണ്

 

 

 

ടി 20 ലോകകപ്പിനുള്ള സ്‌ക്വാഡിൽ മെയിൻ ടീമിൽ ഉൾപ്പെട്ടില്ലെങ്കിൽ കൂടി സ്റ്റാൻഡ് ബൈയിൽ എങ്കിലും സഞ്ജുവിന് അവസരം നൽകണമായിരുന്നു എന്നാണ് ആരാധക പക്ഷം.കാരണം സ്റ്റാൻഡ് ബൈയിൽ ഉള്ള ഏക ബാറ്റർ ശ്രെയസ് അയ്യരാണ്. പേസ് ബൗളേർ മാർക്കെതിരെ നിരന്തരം പരാജയപ്പെടുന്ന, ബൗൺസറുകളിൽ വെള്ളം കുടിക്കുന്ന അയ്യരിനേക്കാളും എന്തുകൊണ്ടും നല്ലത് സഞ്ജുവാആണെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴുള്ള കളിക്കാരിൽ ഓസ്ട്രേലിയൻ പിച്ചിൽ തിളങ്ങാൻ കഴിയുന്ന ഏറ്റവും നല്ല ഇന്ത്യൻ ബാറ്റർ സഞ്ജുവാണെന്ന് മുൻ പരിശീലകനും കമന്റെറ്ററുമായ രവി ശാസ്ത്രി പോലും ശരിവച്ച കാര്യമാണ്

 

 

ഒരു ഇടം കയ്യൻ ബാറ്റർ ആയത് മാത്രമാണ് ഋഷഭ് പന്തിനെ മറ്റു ഇന്ത്യൻ വിക്കറ്റ് കീപ്പറിൽ മാറിൽ നിന്നും സെലക്ടർമാർ കാണുന്ന ഏക പരിഗണന എന്നതാണ് കൗതുകം. രവീന്ദ്ര ജഡേജ പരിക്ക്മൂലം കളിക്കാതെ സാഹചര്യത്തിൽ പന്ത് അല്ലാതെ മറ്റെല്ലാ ഇന്ത്യൻ ബാറ്റർ മാരും വലം

കയ്യന്മാരാണ്. അക്‌സർ പട്ടെൽ മാത്രമാണ് മറ്റൊരു ഇടം കയ്യൻ.

 

 

ഫിനിഷേറായി മാത്രം ടീമിൽ പരിഗണിക്കപ്പെടുന്ന കാർത്തിക്കും മധ്യ നിര താരമായിരുന്നു മാത്രം പ്രയോജനം പെടുന്ന പന്തുമായും താരതമ്യപ്പെടുത്തിയാൽ ഓപ്പണർ മുതൽ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനും നേരിടുന്ന ആദ്യ പന്തുമുതൽ ആക്രമിച്ചു കളിക്കാനും കഴിവുള്ള സഞ്ജുവുണ്ടായിരുന്നെങ്കിൽ അത് ടീമിന് നൽകുന്ന ഫ്ളക്സ്ബിലിറ്റി ( flexibility ) മറ്റൊന്നായേനെ.

ഇടം കയ്യനായത് പരിഗണിച്ചു പന്തിനെ സ്‌ക്വാഡിൽ ഉൾപെടുത്തിയതിനെ 2019 ഇൽ അമ്പട്ടി റായിടുവിനെ തഴഞ്ഞു ‘3D’ താരമായ വിജയ് ശങ്കറിനെ ടീമിൽ ഉൾപെടുത്തിയതിനോടാണ് ആരാധകർ ഉപമിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

 

പന്തിന്റെ സമയമാണ് ബെസ്റ്റ് സമയം, ഒരു തിരുവോണം ബമ്പർ എടുക്കാമായിരുന്നില്ലേയെന്നാണ് ഒരു ആരാധകന്റെ കമന്റ്‌.

 

✒️D

What’s your Reaction?
+1
3
+1
2
+1
2
+1
35
+1
6
+1
9
+1
28

Leave a reply