ഏതാനും ദിവസങ്ങള്‍ക്ക് മുൻപാണ് സംവിധായകനും നടനുമായ ബേസില്‍ ജോസഫിനും ഭാര്യ എലിസബത്തിനും കുഞ്ഞ് പിറന്നത്. മകള്‍ക്ക് ‘ഹോപ്പ്’ എന്നാണ് പേര് നല്‍കിയിരിക്കുന്നതെന്നും ബേസില്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലതയും കുഞ്ഞിനെ കാണാനെത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ബേസില്‍.
ഇരുവരും ഒട്ടേറെ സമ്മാനങ്ങളുമായി കുഞ്ഞിനെ കാണാനെത്തിയ വിവരം ബേസില്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സഞ്ജു, ചാരുലത എന്നിവര്‍ക്കൊപ്പം എലിസബത്തിനും മകള്‍ ഹോപ്പിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം പകര്‍ത്തിയ സെല്‍ഫി സഹിതമാണ് ഇവരുടെ സന്ദര്‍ശന വാര്‍ത്ത ബേസില്‍ പങ്കുവച്ചത്.
‘ലോഡ് കണക്കിന് സമ്മാനങ്ങളുമായി സഞ്ജു അങ്കിളും ചാരു ആന്റിയും വീട്ടിലെത്തി.’ – ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കുഞ്ഞുണ്ടായതില്‍ സന്തോഷം അറിയിച്ച് ‘സഞ്‌ച’ എന്ന പേരില്‍ ഇരുവരും മുന്‍പ് അയച്ച കാര്‍ഡും സെല്‍ഫിക്കൊപ്പം ബേസില്‍ പങ്കുവച്ചിട്ടുണ്ട്.
Leave a reply