ദയവായി സഞ്ജുവിനെ ലോകകപ്പ് ടീമിൽ എടുക്കൂ; ആവശ്യവുമായി ആരാധകർ സ്റ്റേഡിയത്തിൽ.

ടി-ട്വന്റി ലോകകപ്പിനായുള്ള ഇന്ത്യയുടെ സ്‌ക്വാഡിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ സഞ്ജുവിന് അവസരം ലഭിച്ചില്ലായിരുന്നു. കൂടാതെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെയുള്ള ടി-ട്വന്റി സ്‌ക്വാഡിലും സഞ്ജുവിന് അവസരം ലഭിക്കാഞ്ഞത് നേരത്തെ തന്നെ ഏറെ ചർച്ചയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ടി-ട്വന്റി മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമിൽ അവസരം നൽകൂ എന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് ആരാധകർ എത്തിയത്. സഞ്ജു ഫാൻസ്‌ കണ്ണൂർ എന്നെഴുതിയ ബാനറുമായാണ് ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിയത്.

എന്നാൽ ഇന്നലെ മത്സരം വീക്ഷിക്കാനെത്തിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് മാധ്യമങ്ങള്‍ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും അവഗണിക്കുകയാണോയെന്ന് ചോദിച്ചപ്പോൾ മറുപടിയായി സഞ്ജു ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഉണ്ടാവുമെന്ന് ഗാംഗുലി മറുപടി നൽകി. ലോകകപ്പ് ടീമിൽ അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിനെ ന്യൂസിലാൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ നായകനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഈ പരമ്പര ഇന്ത്യ തൂത്തുവാരിയത്.

ഐപിഎൽ സഞ്ജുവിന് പണവും, പ്രശസ്തിയും നൽകും; എന്നാൽ അതു മാത്രം പോരാ: ശ്രീശാന്ത്.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply