കാത്തിരുന്ന വാർത്ത എത്തി; സഞ്ജുവിന് ആശ്വാസം- ഉടൻ ടീമിലേക്ക്.

ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ്‍ ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലായിരുന്നു ടെസ്റ്റ്. ഇതോടെ മാര്‍ച്ച് 17-ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് സഞ്ജുവിനെ പരിഗണിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.

ജനുവരി മൂന്നിന് നടന്ന ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ സഞ്ജുവിന്റെ കാല്‍മുട്ടിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ താരത്തിന് പരമ്പരയിലെ ബാക്കി മത്സരങ്ങൾ നഷ്ടമായി. പിന്നാലെ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലും പരിക്ക് കാരണം താരത്തെ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് ഫിസിയോ തെറാപ്പിയും വ്യായാമങ്ങളും വിശ്രമവുമായി എന്‍സിഎയില്‍ ആഴ്ചകളോളം ചെലവഴിച്ച ശേഷമാണ് സഞ്ജു ഇപ്പോള്‍ തിരിച്ചുവരവിന് ഒരുങ്ങുന്നത്.

അതേസമയം പരിക്കേറ്റ് മാസങ്ങളായി പുറത്തിരിക്കുന്ന പേസര്‍ ജസ്പ്രീത് ബുംറ പരിക്ക് ഭേദമായി മാച്ച് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ഒരു മാസം കൂടി എടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

What’s your Reaction?
+1
2
+1
4
+1
5
+1
6
+1
4
+1
6
+1
9

Leave a reply