ഐപിഎല്ലില്‍ ഇന്നലെ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മല്‍സരത്തിലെ തോല്‍വിക്ക് പിറകെ സഞ്ജു സാംസണ് അടുത്ത തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രാജസ്ഥാന്‍ ക്യാപ്റ്റന് 24 ലക്ഷമാണ് പിഴയിട്ടിരിക്കുന്നത്. സഞ്ജുവിനോടൊപ്പം രാജസ്ഥാൻ ടീമിലെ മറ്റു കളിക്കാര്‍ക്കും പിഴ ശിക്ഷ ബാധകമാണ്. സഞ്ജു 24 ലക്ഷം രൂപയും കളിക്കാര്‍ മാച്ച് ഫീയുടെ 25 ശതമാനവുമാണ് പിഴയായി അടയ്ക്കേണ്ടത്.
ഇന്നലെ വൈകീട്ട് നടന്ന മല്‍സരത്തില്‍ 33 റണ്‍സിനായിരുന്നു ഡല്‍ഹിയോടു രാജസ്ഥാൻ പരാജയപ്പെട്ടത്. കളിയില്‍ ഡൽഹിയുടെ ഓവര്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ രാജസ്ഥാനായിരുന്നില്ല. ഇതാണ് കടുത്ത നടപടികളിലേക്കു നയിച്ചിരിക്കുന്നത്. രാജസ്ഥാന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന കളിക്കാര്‍ ആറു ലക്ഷമോ, മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി നല്‍കേണ്ടി വരും. ഐപിഎല്ലിന്റെ കുറഞ്ഞ ഓവര്‍ നിരക്ക് ലംഘനവുമായി ബന്ധപ്പെട്ട് ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് രാജസ്ഥാന്‍ റോയല്‍സ് തെറ്റ് ആവര്‍ത്തിക്കുന്നത്.
അടുത്ത മല്‍സരത്തിലും ഇതേ പിഴവ് വരുത്തിയാല്‍ സഞ്ജുവിന് തുടർന്ന് വരുന്ന മല്‍സരത്തില്‍ വിലക്ക് നേരിടേണ്ടി വരും. കഴിഞ്ഞ തവണ പഞ്ചാബിനെതിരായ മല്‍സരത്തിലും കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് സഞ്ജുവിന് 12 ലക്ഷം പിഴ വിധിച്ചിരുന്നു.
വിജയത്തിന് പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ. #RR #HallaBol #IPL2021
Read more?
https://t.co/255EwZSUCy— ZilliZ (@zillizsng) September 22, 2021
✍️ എസ്.കെ.
Leave a reply