വിജയത്തിന് പിന്നാലെ സഞ്ജുവിന് 12 ലക്ഷം പിഴ.

ഇന്നലെ നടന്ന രാജസ്ഥാൻ റോയൽസ് – പഞ്ചാബ് കിങ്‌സ് മത്സരത്തിൽ രണ്ട് റൺസിന്റെ ആവേശകരമായ വിജയം സ്വന്തമാക്കിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ്‌ 12 ലക്ഷം പിഴ വിധിച്ച് ഐ.പി.എൽ.

മത്സരത്തിൽ നിശ്ചിത ഓവർ റേറ്റ് പാലിക്കാത്തതിനാണ് പിഴ. ഐ.പി.എൽ മത്സരത്തിൽ ഒരു മണിക്കൂറിൽ ചുരുങ്ങിയത് 14.1 ഓവറുകൾ പൂർത്തിയാക്കണം എന്നതാണ് ഓവർ റേറ്റ് എന്നതുകൊണ്ട് അടിസ്ഥാനമാക്കുന്നത്. ബൗളിങ് ടീം ആകെ ഒന്നര മണിക്കൂറിൽ 20 ഓവറുകൾ അടങ്ങുന്ന ഒരു ഇന്നിംഗ്സ് ബൗൾ ചെയ്തിരിക്കണം എന്നാണ് ഐ.പി.എൽ മാനദണ്ഡം. ഇതിൽ സ്ട്രാറ്റജിക് ടൈം ഔട്ട് സമയം ഉൾപ്പെടില്ല. ഇത് പാലിക്കാതെ വന്നതോടെയാണ് സഞ്ജുവിന് ഐ.പി.എൽ പിഴ വിധിച്ചിരിക്കുന്നത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply