സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് ??? ധോണിയുടെ പിൻഗാമിയോ സഞ്ജു ?

അടുത്ത സീസണിൽ സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് എത്തിയേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പ്രശസ്ത ക്രിക്കറ്റ് അനലിസ്റ്റായ പ്രസന്ന അഗോരമാണ് ഇപ്പോൾ ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തി മുന്നോട്ട് വന്നിരിക്കുന്നത്. ഒരു ഓൺലൈൻ ചാറ്റ് പ്രോഗ്രാമിനിടെയാണ് പ്രസന്നയുടെ വെളിപ്പെടുത്തൽ. രാജസ്ഥാൻ റോയൽസിൽ സഞ്ജുവിന്റെ സഹ താരവും ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നർമാരിൽ ഒരാളുമായ ആർ അശ്വിനുമായി ഏറെ അടുപ്പമുള്ള വ്യക്തിയാണ് പ്രസന്ന അഗോരം.

നിലവിൽ മഹേന്ദ്ര സിംഗ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിന്റെ നായകൻ. ഈ വർഷം ചെന്നൈയെ അഞ്ചാം ഐപിഎൽ കിരീടത്തിലേക്കും ധോണി നയിച്ചിരുന്നു. എന്നാൽ തന്റെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടത്തിലാണ് ധോണി എന്നതിനാൽ അദ്ദേഹത്തിന് പകരക്കാരനെ ചെന്നൈ അന്വേഷിക്കുന്നുണ്ടെന്ന് പ്രസന്ന പറയുന്നു. ഈ സ്ഥാനത്തേക്ക് സഞ്ജു സാംസണിനെയാണ് സി എസ് കെ കണ്ടു വെച്ചിരിക്കുന്നതെന്ന് തനിക്ക് അറിയാൻ കഴിഞ്ഞതായും എന്നാൽ ഇതിൽ എത്ര മാത്രം സാധ്യതയുണ്ടെന്ന് തനിക്ക് അറിയില്ലെന്നും പ്രസന്ന കൂട്ടിച്ചേർത്തു‌.

ധോണി അടുത്ത സീസൺ കൂടി കളിച്ചേക്കുമെന്ന് സൂചനകളുണ്ടെങ്കിലും അക്കാര്യത്തിൽ ഉറപ്പില്ല. എന്നാൽ അദ്ദേഹം വിരമിക്കുകയാണെങ്കിൽ ഉറപ്പായും അവർക്കൊരു പകരക്കാരനെ കണ്ടെത്തേണ്ടി വരുമെന്നും അങ്ങനെ നോക്കുമ്പോൾ സഞ്ജു അവർക്ക് മികച്ചൊരു ഓപ്ഷനാണെന്നും പ്രസന്ന വ്യക്തമാക്കി. ധോണിയെ പോലെ തന്നെ വിക്കറ്റ് കീപ്പർ ബാറ്ററും, ഏറെ നാളായി ക്യാപ്റ്റൻസി കൈകാര്യം ചെയ്തു പരിചയവുമുള്ള താരമാണ് സഞ്ജു എന്നതും ഇതിനു സാധ്യത കൂടുന്നു. പ്രസന്നയുടെ വാക്കുകൾ ശ്രദ്ധ നേടിയതോടെ സഞ്ജു സാംസൺ ഫാൻസ്‌ തന്നെ ഇതിന്റെ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

What’s your Reaction?
+1
2
+1
0
+1
0
+1
3
+1
3
+1
1
+1
0

Leave a reply