അർധസെഞ്ചുറിയുമായി വീണ്ടും മിന്നി സഞ്ജു, അവസാന ഏകദിനത്തിൽ ഇന്ത്യ എ മികച്ച നിലയിൽ

ന്യൂസീലൻഡ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തിൽ അർധസെഞ്ചറി തികച്ച് ഇന്ത്യ എ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ. 68 പന്തുകൾ നേരിട്ട സഞ്ജു 54 റൺസെടുത്തു പുറത്തായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ എ 50 ഓവറിൽ 285 റൺസിന് ഓൾ ഔട്ടായി.33 പന്തിൽ 51 റൺസ് നേടിയ ശ്രദുൽ താക്കൂറിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ടാണ് ഇന്ത്യ എ യെ ഈ സ്കോറിൽ എത്തിച്ചത്.ഋഷി ധവാൻ 46 പന്തിൽ 34 റൺസ് നേടി.

68 പന്തില്‍ 54 റണ്‍സ് നേടിയ സഞ്ജുവിനെ ജേക്കബ് ഡഫി വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് സിക്‌സും ഒരു ഫോറുമാണ് മലയാളി താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നത്. ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു- ത്രിപാഠി സഖ്യം 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയത് സഞ്ജു തിലക് വർമ്മയും ആയി ഒത്തു ചേർന്ന 99 റണ്‍സ് കൂട്ടിചേര്‍ത്തു.ഈ അർധസെഞ്ചുറിയോടെ സഞ്ജു ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറി.ആദ്യ കളിയിൽ 32 പന്തിൽ പുറത്താകാതെ 29 റൺസ്,രണ്ടാം ഏകദിനത്തിൽ 35പന്തിൽ 37 റൺസ് അദ്ദേഹം നേടി.

ഇന്ത്യ എ ടീമിനു വേണ്ടി മധ്യനിര താരം തിലക് വർ‌മയും അർധസെഞ്ചറി തികച്ചു. 62 പന്തുകൾ നേരിട്ട തിലക് വർമ 50 റൺസെടുത്തു പുറത്തായി.മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്‌സ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ അഭിമന്യു ഈശ്വരനും ഇന്ത്യ എ ടീമിനായി തിളങ്ങി. 35 പന്തുകളിൽനിന്ന് 39 റൺസാണു താരം നേടിയത്.

ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ നാലു വിക്കറ്റിനുമായിരുന്നു ഇന്ത്യൻ ജയം. മൂന്നാമത്തെ മത്സരത്തിൽ ആശ്വാസ ജയം കണ്ടെത്താനാണ് ന്യൂസീലൻഡ് എ ടീം ശ്രമിക്കുന്നത്.

വിഷ്ണു ഡി പി

What’s your Reaction?
+1
3
+1
2
+1
4
+1
4
+1
0
+1
3
+1
1

Leave a reply