പുരുഷ ക്രിക്കറ്റിലെ ആദ്യ വനിതാ പരിശീലക; ചരിത്രമെഴുതി സാറ ടെയ്‌ലര്‍.

പുരുഷ ഫ്രാഞ്ചൈസി ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടം സ്വന്തമാക്കി മുൻ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ സാറ ടെയ്ലർ. നവംബർ 19-ന് ആരംഭിക്കുന്ന അബുദാബി ടി10 ലീഗിൽ ടീം അബുദാബിയുടെ സഹപരിശീലകയായി നിയമിതയായതോടെയാണ് സാറയ്ക്ക് ഈ നേട്ടം സ്വന്തമായത്.

നേരത്തെ കൗണ്ടി ക്ലബ്ബ് സസെക്സിൽ വനിതാ സ്പെഷ്യലൈസ്ഡ് കോച്ചായിരുന്നു സാറ. വനിതാ ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായാണ് താരം അറിയപ്പെടുന്നത്. ടി10 ലീഗിലെ തന്റെ പങ്കാളിത്തം ലോകമെമ്പാടുമുള്ള വനിതകൾക്ക് പ്രചോദനമാകുമെന്ന് കരുതുന്നതായി സാറ പ്രതികരിച്ചു.

32-കാരിയായ സാറ 2006-ലാണ് ഇംഗ്ലണ്ടി ദേശിയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 10 ടെസ്റ്റുകളും 126 ഏകദിനങ്ങളും 90 ടി-ട്വന്റി മത്സരങ്ങളും സാറ ഇംഗ്ലണ്ടിനായി കളിച്ചിട്ടുണ്ട്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply