മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാറ ടെയ്‌ലർ പങ്കാളിയായ ഡയാനയുടെ ഗർഭധാരണ വാർത്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ ഈ യാത്രയിലുടനീളം ഡയാന കാണിച്ച ധൈര്യത്തെ സാറ അഭിനന്ദിക്കുകയും ചെയ്തു. സാറ തന്റെ പങ്കാളിയെ പ്രശംസിക്കുകയും, അവൾ മികച്ച അമ്മയായിരിക്കുമെന്നും പറഞ്ഞു. 19 ആഴ്‌ചകൾ കഴിഞ്ഞാൽ, ജീവിതം വളരെ വ്യത്യസ്തമായിരിക്കും, എന്നാണ് ട്വിറ്ററിൽ പങ്കുവെച്ച ഫോട്ടോകൾക്ക് സാറ നൽകിയ അടിക്കുറിപ്പ്.
Being a mother has always been my partner's dream. The journey hasn't been an easy one but Diana has never given up. I know she will be the best mum and I'm so happy to be a part of it x
19 weeks to go and life will be very different ! 🤍🌈 pic.twitter.com/9bvwK1Yf1e
— Sarah Taylor (@Sarah_Taylor30) February 21, 2023
ഗർഭധാരണത്തെക്കുറിച്ചുള്ള ടെയ്‌ലറുടെ ഹൃദയസ്പർശിയായ വാർത്തയ്ക്ക് ആരാധകരിൽ നിന്നും, ക്രിക്കറ്റ് കളിക്കാരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. മുൻ ഓസ്‌ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റാണ് ആദ്യം അഭിനന്ദനം അറിയിച്ചതിൽ ഒരാൾ. “അഭിനന്ദനങ്ങൾ. ഒരു അത്ഭുതകരമായ യാത്ര കാത്തിരിക്കുന്നു.”- ഗിൽക്രിസ്റ്റ് കുറിച്ചു.
Congratulations legend. A wonderful journey awaits. ❤️👏
— Adam Gilchrist (@gilly381) February 22, 2023
Leave a reply