ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും ഷഹീൻ അഫ്രീദിയും വിവാഹിതരായി

പാക്കിസ്ഥാൻ യുവ പേസർ ഷഹീൻ അഫ്രീദി വിവാഹിതനായി. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയാണു വധു. കറാച്ചിയിൽ നടന്ന വിവാഹച്ചടങ്ങിൽ പാക്ക് ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. കഴിഞ്ഞ വർഷം ഷഹീൻ അഫ്രീദിയും അൻഷയും തമ്മിലുള്ള വിവാഹ നിശ്ചയം നടത്തിയിരുന്നു.

പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളായ സർഫറാസ് ഖാൻ, ശതബ് ഖാൻ, നസീം ഷാ തുടങ്ങിയവരും കറാച്ചിയിലെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. പാക്കിസ്ഥാൻ സൂപ്പർ ലീഗ് ടീം ലാഹോർ ക്വാലാൻഡേഴ്സ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ട്വന്റി20 ലോകകപ്പിനിടെ കാലിനു പരുക്കേറ്റ അഫ്രീദി, പാക്കിസ്ഥാൻ സൂപ്പർ ലീഗിനു മുന്‍പേ ഫിറ്റ്നസ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.

What’s your Reaction?
+1
0
+1
0
+1
1
+1
0
+1
0
+1
1
+1
1

Leave a reply