അഫ്ഗാനിസ്ഥാനെ ബൗളിംഗ് പഠിപ്പിക്കാൻ ഷോൺ ടൈറ്റ്

മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടൈറ്റിനെ അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് പരിശീലകനായി നിയമിച്ചതായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്‌ സ്ഥിതീകരിച്ചു. മൂന്ന് ടെസ്റ്റുകളും മുപ്പത്തിയഞ്ച് ഏകദിന മത്സരങ്ങളും ഇരുപത്തിയൊന്ന് ടി20 മത്സരങ്ങളും ഷോൺ ടൈറ്റ് ഓസ്‌ട്രേലിയൻ കുപ്പായത്തിൽ കളിച്ചിട്ടുണ്ട്.

“ദി വൈൽഡ് തിംഗ്” എന്ന് വിളിപ്പേരുള്ള ടൈറ്റ് 2017ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനെഗേഡിനൊപ്പവും അബുദാബി ടി10 ലീഗിൽ ബംഗ്ലാ ടൈഗേഴ്സിനൊപ്പവും ബൗളിംഗ് പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷത്തെ റോയൽ ലണ്ടൻ ഏകദിന കപ്പിൽ പങ്കെടുക്കുന്ന ഡർഹാം കൗണ്ടി ക്രിക്കറ്റ്‌ ക്ലബ്ബിന്റെ പരിശീലന സംഘത്തിന്റെ ഭാഗമാണ് ടൈറ്റ്.

ഏകദിന സൂപ്പർ ലീഗിന്റെ ഭാഗമായി അടുത്ത മാസം ശ്രീലങ്കയിൽ വെച്ച് നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളിൽ അഫ്ഗാനിസ്ഥാൻ പാകിസ്ഥാനെ നേരിടും. ടി20 ലോക കപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ന്യൂസിലാന്റ് തുടങ്ങിയ ശക്തരായ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാൻ. ടി20 ലോക കപ്പിന് ശേഷം നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹോബാർട്ടിൽ വെച്ച് ഒരു ടെസ്റ്റ്‌ മത്സരവും അഫ്ഗാനിസ്ഥാൻ കളിക്കും. ഇതിന് മുന്നോടിയായി ബൗളിംഗ് ആക്രമണം മൂർച്ച കൂട്ടുവാൻ വേണ്ടിയാണ് പഴയ ഓസ്ട്രേലിയൻ പടക്കുതിരയെ ബൗളിംഗ് പരിശീലകനായി നിയമിച്ചിരിക്കുന്നത്.

  • ✍️ JIA
What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply