സച്ചിന്റെ മകളോ ? ഗിൽ പറയുന്നു ഞങ്ങൾ ഡേറ്റിംഗ് ആയിരിക്കാം; താരത്തിന്റെ പാർട്ണർ പ്രശസ്ത നടി

ഇന്ത്യൻ ക്രിക്കറ്റിൽ വളർന്നുവരുന്ന യുവതാരമാണ് ശുഭ്മാൻ ഗിൽ. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ താരമായ ഗിൽ ഇന്ത്യയുടെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ അടുത്തിടെ പ്രമുഖ പഞ്ചാബി ചാറ്റ് ഷോയായ ‘ദില്‍ ദിയാന്‍ ഗള്ളൻ’ൽ ഗില്‍ പങ്കെടുക്കുകയുണ്ടായി. പ്രീതിയുടെയും, നീതി സിമോസ്, സോനം ബജ്‌വ എന്നിവരുടെ നേതൃത്വത്തിലാണ് സെലിബ്രിറ്റികളുമായുളള ഈ ചാറ്റ് ഷോ നടക്കുന്നത്. ബോളിവുഡിലെ ഏറ്റവും മികച്ച നടിയുടെ പേര് പറയാന്‍ ഗില്ലിനോട് ആദ്യം അവതാരക ആവശ്യപ്പെട്ടപ്പോള്‍ സാറയുടെ പേരാണ് ഗില്‍ പറഞ്ഞത്. അടുത്ത ചോദ്യം – ശുഭ്മാന്‍ ഗില്‍ സാറാ അലി ഖാനുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ? എന്നായിരുന്നു. ഇതിന് ഒരുപക്ഷേയെന്നാണ് ക്രിക്കറ്റ് താരം മറുപടി പറഞ്ഞത്.

കൃത്യമായ ഉത്തരത്തിനായി അവതാരക വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ‘സാര ദാ സാര കാ സച്ച് ബോള്‍ ദിയാ. ആവാം ആവാതിരിക്കാം.’ എന്നായിരുന്നു ഗില്ലിന്റെ പാതിസമ്മതിച്ച മറുപടി. ഇരുവരേയും മുൻപ് നിരവധി സ്ഥലങ്ങളിൽ ഒരുമിച്ച് കണ്ടതായും, ഇവർ പ്രണയത്തിലാണെന്നുള്ള അഭ്യൂഹങ്ങളും ഏറെ നാളായി നിലനിൽക്കുന്നുണ്ട്. ഗില്ലിന്റെ പുതിയ വെളിപ്പെടുത്തല്‍ പുതിയ ഊഹാപോഹങ്ങള്‍ക്ക് ശക്തിപകരുമെന്ന് ഉറപ്പാണ്. നേരത്തെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറ ടെണ്ടുൽക്കറുമായി ഗിൽ പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ഈ അഭ്യൂഹങ്ങൾക്ക് വിരാമമാവുകയാണ്. താരത്തിന്റെ വെളിപ്പെടുത്തൽ പുറത്തെത്തിയതോടെ ഇരുവരുടെയും ആരാധകർ ഇവർക്ക് ആശംസകളുമായി എത്തി. എന്നാൽ ഏതാനും ചിലർ രാജ്യത്തിനു വേണ്ടിയുള്ള കളിയിൽ ശ്രദ്ധിക്കാനാണ് വിമർശനവിദേയമായി ഗില്ലിനോട് പറഞ്ഞത്. നാളെ ആരംഭിക്കുന്ന ന്യൂസിലാന്റ് പര്യടനത്തിലെ ടി-ട്വന്റി, ഏകദിന സ്‌ക്വാഡിലും, വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് സ്‌ക്വാഡിലും ഗില്ലിന് അവസരം ലഭിച്ചിട്ടുണ്ട്.

‘ഒഴിവാക്കി’ പൊള്ളാർഡിനെ മുംബൈ ഇന്ത്യൻസ് നിലനിർത്തിയില്ല; ജഡേജ തുടരും.

What’s your Reaction?
+1
4
+1
1
+1
6
+1
3
+1
5
+1
14
+1
6

Leave a reply