സൗത്താഫ്രിക്കയെ തളച്ചു ലങ്കൻ പട

സൗത്താഫ്രിക്കക്കു എതിരെ നടന്ന ആദ്യ ഏകദിന മത്സരം ശ്രീലങ്ക 14 റൺസിനു വിജയിച്ചു.ടോസ് നേടിയ ശ്രീലങ്ക ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു.ആവിഷ്കാ ഫെറൻഡോയുടെ മിന്നുന്ന സെഞ്ച്വറിയുടെ പിൻബലത്തിൽ 300 റൺസ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ നേടി. ഫെരണ്ടോ കൂടാതെ അസ്ലങ്ക 72, ധനഞ്ജയാ സിൽവ 44 റൺസും നേടി. സൗത്ത് ആഫ്രിക്കക്ക് വേണ്ടി റബാഡ യും മഹാരാജ് ഉം 2 വിക്കറ്റ് വീതം നേടി.
301 റൺസ് വിജയ ലക്ഷ്യം ആയി മറുപടി ബാറ്റിംഗിന് ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക്‌ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 286 റൺസ് നേടാൻ കഴിഞ്ഞുള്ളു.ഐഡൻ മാർക്രം 96 റൺസ് ഉം ദുസ്സൻ 59 റൺസും നേടി എങ്കിലും വിജയ തീരത്തു എത്തിക്കാൻ കഴിഞ്ഞില്ല.ശ്രീലങ്കക്ക്‌ വേണ്ടി ധനാജ്ഞയ 2 വിക്കറ്റ് നേടി.സെഞ്ച്വറി നേടിയ ആവിഷ്കാ ഫെരണ്ടോ കളിയിലെ കേമൻ ആയി.ഇതോടെ 3 മത്സര പരമ്പര 1-0 നു ശ്രീലങ്ക മുന്നിൽ എത്തി.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply