മലയാളി താരം സഞ്ജു സാംസണ്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഏകദിന ടീമില്‍ ഉണ്ടാവുമെന്ന് ഉറപ്പായി. ഇന്നു വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരം വീക്ഷിക്കാനെത്തിയ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയോട് മാധ്യമങ്ങള്‍ സഞ്ജുവിനെ ഇന്ത്യൻ ടീമിൽ നിന്നും അവഗണിക്കുകയാണോയെന്ന് ചോദിച്ചപ്പോൾ മറുപടിയായാണ് സൗരവ് ഗാംഗുലി ഇക്കാര്യം സ്ഥിതീകരിച്ചത്.
സഞ്ജുവിനെ ആരും അവഗണിക്കുന്നില്ലെന്നും സഞ്ജു ഇന്ത്യയ്ക്കായി നേരത്തെ തന്നെ കളിച്ചിട്ടുണ്ടെന്നും വരുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയിൽ താരം ഉണ്ടെന്നും ഗാംഗുലി പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ലോകകപ്പിനുള്ള ടീമില്‍ താരത്തിന് സ്ഥാനം ലഭിച്ചില്ലെന്നേയുള്ളുവെന്നും ഗാംഗുലി വ്യക്തമാക്കി. സഞ്ജു ഐപിഎല്ലിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഗാംഗുലി സൂചിപ്പിച്ചു.
ഏഷ്യ കപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിന് ശേഷം ടി-ട്വന്റി ലോകകപ്പിനായുള്ള ഇന്ത്യയുടെ സ്‌ക്വാഡിൽ സഞ്ജു ഇടം പിടിക്കുമെന്ന് ഏവരും പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല. കൂടാതെ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെയുള്ള ടി-ട്വന്റി സ്‌ക്വാഡിലും സഞ്ജുവിന് അവസരം ലഭിക്കാഞ്ഞത് ഏറെ ചർച്ചയായിരുന്നു. തുടർന്ന് സഞ്ജുവിനെ ന്യൂസിലാൻഡ് എ ടീമിനെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ നായകനാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് സഞ്ജുവിന്റെ നേതൃത്വത്തിൽ മൂന്ന് മത്സരങ്ങളും വിജയിച്ച് ഈ പരമ്പര ഇന്ത്യ തൂത്തുവാരിയത്.
ഐപിഎൽ സഞ്ജുവിന് പണവും, പ്രശസ്തിയും നൽകും; എന്നാൽ അതു മാത്രം പോരാ: ശ്രീശാന്ത്.
Leave a reply