ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ.

ദക്ഷിണാഫ്രിക്കന്‍ സ്പിന്‍ ബൗളറായ ഇന്ത്യന്‍ വംശജന്‍ കേശവ് മഹാരാജ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. നവരാത്രി ഉത്സവത്തോടനുബന്ധിച്ചാണ് കേശവ് ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. പരമ്പരാഗത കേരള വേഷമായ മുണ്ട് ധരിച്ചാണ് എത്തിയത്. കേശവ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലാണ് ചിത്രം സഹിതം ഈ വിശേഷങ്ങള്‍ പങ്കുവച്ചത്. ചിത്രം ഇതോടെ വൈറലാവുകയും ചെയ്തു.

കേശവ് മഹാരാജ് ഒപ്പം ടീം ഫിസിയോ ക്രെയ്ഗ് ഗവെൻഡർ.

ജയ് മാതാ ദി എന്നാണ് ചിത്രത്തില്‍ കുറിച്ചിട്ടുള്ളത്. നവരാത്രി ആശംസകളും കേശവ് അറിയിച്ചു. 1874-ല്‍ ഇന്ത്യയില്‍ നിന്നും ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയതാണ് കേശവിന്റെ പൂര്‍വികര്‍. ഉത്തര്‍പ്രദേശ് സ്വദേശികളാണ് കേശവിന്റെ പൂര്‍വികര്‍. ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ സ്വദേശിയാണ് ഇദ്ദേഹം. ഇപ്പോഴും ഇന്ത്യയോടുള്ള സ്നേഹം ഉള്ളില്‍ സൂക്ഷിക്കുന്നതായും കേശവ് പറയുന്നു. ഇന്ത്യക്കെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിനായി ടീമിനൊപ്പം തിരുവനന്തപുരത്ത് എത്തിയതാണ് കേശവ്.

‘ഇതാണ് ആ സസ്പെൻസ്’ ധോണി പറയുന്നു; വെളിപ്പെടുത്തലിൽ വിമർശനവും ഉയരുന്നു.

What’s your Reaction?
+1
11
+1
16
+1
2
+1
11
+1
3
+1
13
+1
5

Leave a reply