ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഇന്നലെ ലോർഡ്‌സ് സ്റ്റേഡിയത്തിൽ അവസാനിച്ചപ്പോൾ ഇന്ത്യ മറ്റൊരു ചരിത്ര വിജയം കൂടെ ലോർഡ്‌സ് മണ്ണിൽ എഴുതിച്ചേർത്തുകയായിരുന്നു. ബോളും, ബാറ്റുംകൊണ്ടുള്ള മറുപടിയോടൊപ്പം വാക്കുകൊണ്ടുള്ള മറുപടികളിലും ഇരു ടീമുകളും മത്സരിച്ചു. എന്നാൽ അന്തിമ വിജയം ഇന്ത്യയുടേതായിരുന്നു. എതിരാളികളുടെ വാക്ക് പ്രയോഗങ്ങൾ ചുട്ട മറുപടി കൊടുക്കുന്ന കോഹ്‌ലിയും, ബുംമ്രയും, ഷമിയും, ഋഷഭ് പന്തും, ഇഷാന്തും, രാഹുലും, സിറാജുമെല്ലാം മത്സര ദിവസങ്ങളിലെ വാർത്തകളിൽ നിരന്തരം ഇടംപിടിച്ചിരുന്നു. ഇന്ത്യൻ താരങ്ങളുടെ മറുപടിക്ക് മുന്നിൽ ഉത്തരമില്ലാതെ കുഴങ്ങുന്ന ഇംഗ്ലണ്ട് നിരയെയാണ് ലോർഡ്‌സ് സാക്ഷ്യം വഹിച്ചത്. എന്നാൽ ഇത്തരത്തിൽ എതിരാളികളുടെ പ്രകോപനങ്ങൾക്ക് തക്കതായ മറുപടി നൽകിയിരുന്ന ഇന്ത്യൻ പേസ് ബൗളർ മലയാളി താരം എസ്.ശ്രീശാന്തിനെ ലോർഡ്‌സ് ടെസ്റ്റിൽ 8 വിക്കറ്റ് വീഴ്ത്തിയ സിറാജിലൂടെ ഓർക്കുകയാണ് അഖിൽ എന്ന ആരാധകൻ.
അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം വായിക്കാം:
“ശ്രീശാന്ത് – ദി റൈറ്റ് മാൻ അറ്റ് ദി റോങ്ങ് ടൈം.
വൈറ്റ് ബോൾ ക്രിക്കറ്റില്‍ നിന്ന് വളരെ ചെറിയ കാലയളവില്‍ ഒരു പരിപൂര്‍ണ്ണ ടെസ്റ്റ് ക്രിക്കറ്റര്‍ ആയ സിറാജിനെ ഞാന്‍ നോക്കി കാണുന്നത് 10 വര്‍ഷം മുന്നേ ഉള്ള ശ്രീശാന്ത് ആയിട്ടാണ്. ഇന്ത്യക്ക് പേസ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട്, സ്വിങ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട്, അഗ്ഗ്രെസ്സിവ് ബൗളേഴ്‌സ് ഉണ്ടായിട്ടുണ്ട്. പക്ഷെ അത് മൂന്നും ഒരേ സമയത്ത് ഒരുമിച്ചു കൈ കാര്യം ചെയ്യുന്ന ബൗളേഴ്സ് ശ്രീശാന്തിന് മുന്‍പോ ശേഷമോ ഉണ്ടായിട്ടില്ല എന്നത് വാസ്തവമാണ്.
സിറാജ് ഭാഗ്യവാനാണ് തന്റെ കഴിവിന് മുകളില്‍ ഏതൊരു കളിക്കാരനും വേണ്ടത് ഒരു സപ്പോർട്ടാണ്. ഒരു ക്യാപ്റ്റന്റെ കൈത്താങ് ആണ്. ഇന്നത്തെ സിറാജ്, സിറാജ് ആയതിന്റെ 40% പങ്കും ഞാന്‍ കൊടുക്കുന്നത് വിരാട് കൊഹ്‌ലിക്ക് തന്നെ ആണ്. പലരും മോശം എന്ന് പറഞ്ഞു കളിയാക്കിയപോലും സിറാജിനെ കൂടെ തന്നെ പിടിച്ചു നിര്‍ത്തി. ഇന്ന് അഗ്ഗ്രസിവായ ഒരു ക്യാപ്റ്റനൊപ്പം ടെസ്റ്റ് ക്രിക്കറ്റ് ആസ്വദിക്കുകയാണ് മുഹമ്മദ് സിറാജ് എന്ന ചെറുപ്പക്കാരന്‍.
ഇന്നലെ ഇന്ത്യയുടെ വിജയവും സിറാജിന്റെ ആവേശവും കണ്ട് സന്തോഷിച്ചെങ്കിലും ഉള്ളില്‍ ഒരു നീറ്റല്‍ ആയിരുന്നു, ഒരു പക്ഷെ ശ്രീശാന്ത് കളിച്ചിരുന്നത് വിരാട് കൊഹ്‌ലി കാലഘട്ടത്തില്‍ ആയിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചു പോയിരുന്നു, അദേഹത്തിന്റെ അഗ്ഗ്രസിവ്നെസ്സ് ഇന്ന് ക്രിക്കറ്റ് ലോകം അഹങ്കാരം എന്ന് പേരിടിലായിരുന്നല്ലോ എന്നൊക്കെ…. നൂറ് സിറാജ് ഒരു ശ്രീശാന്തിന് പകരം ആകില്ലെങ്കിലും സിറാജിനെ ഞാന്‍ ശ്രീശാന്ത് ആയി സങ്കൽപ്പിക്കുന്നു. കണ്ടു മതി വരുന്നതിനു മുന്നേ എനിക്ക് നഷ്ടമായ നല്ല മുഹൂര്‍ത്തങ്ങള്‍ നാളെ സിറാജിലൂടെ ഞാന്‍ നോക്കികാണാന്‍ ശ്രമിക്കുന്നു.
അതേ… ഒരിക്കല്‍ കൂടി.
ശ്രീശാന്ത് – ദി റൈറ്റ് മാൻ അറ്റ് ദി റോങ്ങ് ടൈം.”
– എസ്.കെ.
Leave a reply