ഇന്ത്യൻ താരത്തിന് കോവിഡ്: ഇന്ത്യ ശ്രീലങ്ക രണ്ടാം T-20 മത്സരം മാറ്റിവച്ചു. പുതിയ തീയ്യതി പ്രഖ്യാപിച്ചു.

ഇന്ത്യൻ ഓൾ റൗണ്ടർ താരം ക്രുണാൽ പാണ്ട്യക്ക് കോവിഡ് പോസിറ്റീവ് സ്ഥിതീകരിച്ചതിനെ തുടർന്ന് ഇന്ന് നടക്കാനിരുന്ന ഇന്ത്യ ശ്രീലങ്ക രണ്ടാം ടി-ട്വന്റി മത്സരം മാറ്റിവച്ചു. ഇന്ന് രാവിലെ നടത്തിയ റാപ്പിഡ് ആന്റിജൻ ടെസ്റ്റിലാണ് താരത്തിന് കോവിഡ് സ്ഥിതീകരിച്ചത്. താരവുമായി അടുത്തിടപഴകിയ എട്ട് മറ്റ് ടീം അംഗങ്ങളെ ക്വാറന്റൈൻ ചെയ്തിരിക്കുകയാണ്. ടീമിലെ മുഴുവൻ അംഗങ്ങളെയും ഇന്ന് തന്നെ ആർ-ടി-പി-സി-ആർ ടെസ്റ്റിന് വിധേയമാക്കുമെന്നും ടീം അറിയിച്ചിട്ടുണ്ട്.

എന്നാൽ ഇന്നത്തെ മത്സരം നാളെ നടക്കുമെന്നും. മൂന്നാം മത്സരം വ്യാഴാഴ്ച്ച നടക്കുമെന്നും ടീം വ്യക്തമാക്കി. ആദ്യ മത്സരം വിജയിച്ച ടീം ഇന്ത്യ ടി-ട്വന്റി പരമ്പര സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മത്സരം മാറ്റി വെക്കപ്പെട്ടത്. ആദ്യം നടന്ന ഏകദിന പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു.

പുതുക്കിയ മത്സര ക്രമം :-

 

– എസ്.കെ

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply