സഞ്ജുവിന്റെ ഇന്നിങ്സ് പാഴായി; ഹൈദരാബാദിന് മുന്നിൽ മുട്ടുമടക്കി രാജസ്ഥാൻ

രാജസ്ഥാൻ റോയൽസുമായി നടന്ന മത്സരത്തിൽ സൺ റൈസേർസ് ഹൈദരാബാദിന് ഏഴ് വിക്കറ്റ് ജയം. ക്യാപ്റ്റൻ സഞ്ജു സാംസന്റെ മികച്ച ഇന്നിങ്സ് പാഴായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാൻ സഞ്ജുവിന്റെ മികവിൽ 5 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. 82 റൺസ് നേടിയ സഞ്ജുവും 36 റൺസെടുത്ത ജെയ്‌സ്വാളും മാത്രമാണ് രാജസ്ഥാൻ നിരയിൽ തിളങ്ങിയത്. ഹൈദരാബാദ് വിജയത്തിന് അടിത്തറ പാകിയ ജേസൺ റോയ് ആണ് മാൻ ഓഫ് ദി മാച്ച്.

മറുപടി ബാറ്റിങ്ങിൽ ഡേവിഡ് വാർണർക്ക്‌ പകരക്കാരനായി ടീമിലെത്തിയ ജേസൺ റോയുടെയും ക്യാപ്റ്റൻ കേൻ വില്യംസന്റെയും അർദ്ധ ശതകങ്ങളുടെ മികവിൽ 18.3 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം കണ്ടു. റോയ് 60 റൺസും വില്യംസൺ പുറത്താകാതെ 51 റൺസും നേടി.

മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും സഞ്ജുവിന്റെ പക്വതയാർന്ന ഇന്നിങ്സ് ആരാധകർക്ക് ആഹ്ലാദം പകരുന്നതാണ്. കഴിഞ്ഞ കളിയിലും സഞ്ജു മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്നത്തെ മത്സരത്തിൽ നേടിയ 82 റൺസോടെ 10 ഇന്നിങ്സുകളിൽ നിന്നും 433 റൺസ് നേടി സഞ്ജു ഓറഞ്ച് ക്യാപ് സ്വന്തമാക്കി.

✍️ JIA

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply