സുരേഷ് റെയ്ന വിരമിച്ചു. ഇനി റെയ്‌നയുടെ പദ്ധതികള്‍ ഇതൊക്കെ.

ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിരമിക്കൾ പ്രഖ്യാപിച്ചു. 2020 ഓഗസ്റ്റില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച റെയ്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രധാന താരങ്ങളിൽ ഒരാളായിരുന്നു. എന്നാൽ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അദ്ദേഹത്തെ ടീമിൽ നിലനിര്‍ത്തിയില്ല. തുടര്‍ന്ന് മെഗാ ലേലത്തില്‍ പങ്കെടുത്തെങ്കിലും റെയ്നയെ സ്വന്തമാക്കാൻ മറ്റു ടീമുകളും രംഗത്ത് വന്നില്ല. ഐ.പി.എൽ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളാണ് സുരേഷ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്സിനായും, ഗുജറാത്ത് ലയണ്‍സിനായും കളിച്ച റെയ്ന 200 ഇന്നിംഗ്‌സുകളില്‍ നിന്ന് 32.52 ശരാശരിയിൽ 136.73 സ്‌ട്രൈക്ക് റേറ്റോടെ 5528 റണ്‍സ് നേടി, 25 വിക്കറ്റുകളും വീഴ്ത്തി.

അടുത്ത സീസണില്‍ റെയ്ന ഐപിഎല്ലിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു ആരാധകർ കരുതിയിരുന്നത്. എന്നാൽ വിരമിക്കൽ പ്രഖ്യാപിച്ച റെയ്ന ഐപിഎൽ മാതൃകയിൽ ആരംഭിക്കുന്ന സൗത്താഫ്രിക്കന്‍ ടി-ട്വന്റി ലീഗ് ഉൾപ്പെടെയുള്ള വിദേശ ലീഗുകളാണ് ലക്ഷ്യം വെക്കുന്നതെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

What’s your Reaction?
+1
0
+1
2
+1
0
+1
0
+1
1
+1
0
+1
0

Leave a reply