ബിരിയാണി മാത്രമല്ല, ഐപിഎല്ലിനിടെ വിറ്റഴിഞ്ഞതിൽ കോണ്ടവും; കണക്കുപുറത്ത് വിട്ട് സ്വിഗ്ഗി.

ഐപിഎല്ലിൽ ഓരോ മത്സരം കഴിയുമ്പോഴും കാണികള്‍ ഏറ്റവും കൂടുതൽ ഓര്‍ഡര്‍ ചെയ‌്തത് എന്തൊക്കെയാണെന്ന് ഓൺലൈൻ ഡെലിവറി ആപ്പ് ‘സ്വിഗ്ഗി’ ട്വിറ്റെറിലൂടെ പങ്കുവെക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ച നടന്ന ഫൈനൽ മത്സരത്തിനിടെ ഈ ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ വിട്ടുപോയത് ബിരിയാണിയാണെന്ന കണക്ക് സ്വിഗ്ഗി പുറത്തുവിട്ടിരുന്നു. 12 മില്യണ്‍ ഓര്‍ഡറാണ് ബിരിയാണിക്കാകെ ലഭിച്ചത്. അതായത് ഓരോ മിനിട്ടിലും 212 എണ്ണം എന്ന കണക്കില്‍.

എന്നാല്‍ ബിരിയാണി മാത്രമല്ല താരമെന്നാണ് സ്വിഗ്ഗി പറയുന്നത്. ഗര്‍ഭനിരോധന ഉറകളും ചൂടപ്പം പോലെ വിറ്റു പോയെന്നും ബിരിയാണി കണക്കിന് പിന്നാലെ സ്വിഗ്ഗി വ്യക്തമാക്കി. 2423 കോണ്ടമാണ് സ്വിഗ്ഗി വഴി വിറ്റഴിഞ്ഞത്. ഈ വിവരം സ്വിഗ്ഗി പങ്കുവെച്ചതോടെ രസകരമായ ചർച്ചകളാണ് ഈ ട്വീറ്റിന് മറുപടിയായി സ്വിഗ്ഗിക്ക് ലഭിക്കുന്നത്.

What’s your Reaction?
+1
0
+1
2
+1
0
+1
3
+1
1
+1
0
+1
0

Leave a reply