ഇന്ത്യക്കെതിരെ അത് പാളി പോയി ; റാഷിദ് ഖാൻ.

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ അവരുടെ പതിവ് രീതിയില്‍ നിന്ന് വിഭിന്നമായ സമീപനമാണ് ഇന്നലെ എടുത്തത്.

കഴിഞ്ഞ 9 ടി-ട്വന്റി മത്സരങ്ങളിലും ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച അഫ്ഗാനിസ്ഥാന്‍ ഇത്തവണ ഫീല്‍ഡിംഗാണ് തിരഞ്ഞെടുത്തത്.

ആദ്യ രണ്ട് മത്സരങ്ങളിലും പാകിസ്ഥാനോടും ന്യൂസിലാൻഡിനോടും ഇന്ത്യ പതറിപോയ ബാറ്റിംഗ് നിരയെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാനിസ്ഥാന്‍ ഈ നീക്കം നടത്തിയതെന്നാണ് റഷീദ് ഖാന്‍ വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെയും ന്യൂസിലാണ്ടിനെതിരെയും ബാറ്റിംഗ് പരാജയം നേരിട്ട ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം എന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

ഈ ലോകകപ്പില്‍ പൊതുവേ ടീമുകളെല്ലാം ബൗളിംഗാണ് ടോസ് നേടി തിരഞ്ഞെടുക്കാറ്. എന്നാല്‍ പ്രതീക്ഷിച്ച പോലെ തീരുമാനം അഫ്ഗാനിസ്ഥാന് അനുകൂലമായി വന്നില്ല.

ഇന്ത്യ പ്രൊഫഷണല്‍ സംഘം ആണെന്നും അവര്‍ തങ്ങളുടെ പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കാതെ 200ന് മേലെയുള്ള റണ്‍സ് നേടുകയാണുണ്ടായതെന്നും അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ കഴിവിന്റെ പരമാവധി പരിശ്രമിച്ചിട്ടുണ്ടെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി.

അഫ്ഘാൻ ബാറ്റിങ്ങിൽ തുടരെ വിക്കറ്റുകൾ നഷ്ടമായപ്പോൾ പറ്റാവുന്നത്ര റൺസ് നേടുക മാത്രമായിരുന്നു തങ്ങളുടെ പദ്ധതിയെന്നും, ഇങ്ങനെ പരമാവധി റൺ റേറ്റ് നേടിയാൽ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ വിജയിക്കുകയും ചെയ്യുന്നതുവഴി സെമി പ്രവേശനമാണ് ലക്ഷ്യമെന്നും റാഷിദ് കൂട്ടിച്ചേർത്തു.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply