ഓരോ ഇന്ത്യൻ ആരാധകരും, അല്ല ഓരോ ഇന്ത്യ പാക് ആരാധകരും അല്ല ഒന്നുകൂടി തിരുത്തട്ടെ ഓരോ ക്രിക്കറ്റ് പ്രേമികളും കാത്തിരുന്ന ആ ദിവസം ഒടുവിലിതാ, മണിക്കൂറുകൾക്ക് അപ്പുറം നമ്മളെ കാത്തിരിക്കുന്നു.
രണ്ട് ദേശം, രണ്ട് സംസ്കാരം , അങ്ങനെ രണ്ടെന്ന് തോന്നിക്കുന്ന എല്ലാം ഒരേ ഒരു വികാരത്തിലേക്ക് ഒതുങ്ങുന്ന ക്രിക്കറ്റിന്റെ സൗന്ദര്യം ഇന്ത്യ -പാക് മത്സരത്തിൽ അല്ലാതെ എവിടെയാണ് കാണുവാൻ സാധിക്കുക.!!
ആഷസ് കഴിഞ്ഞാൽ ലോകം ഇത്രത്തോളം ഒറ്റുനോക്കുന്ന മറ്റൊരു ക്രിക്കറ്റ് മത്സരം. ഏറ്റുമുട്ടുമ്പോളൊക്കെയും നാടകീയത ഒഴിയാത്ത ആ എപ്പിക്ക് ബാറ്റിലിന് കൊടികയറുവാൻ ഇനിയും മണിക്കൂറുകൾ മാത്രം.
ഐ പി എൽ തോൽവി നൽകിയ ഭാരം എല്ലാം ഇറക്കി വച്ച പഴയ ഫയർ ബ്രാൻഡ് ക്യാപ്റ്റനെ നമ്മുക്ക് തിരിച്ചു കിട്ടും എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.. പിച്ച് ഒരല്പം കൂടി ബേധപ്പെട്ട് കാണുമെന്ന് നമ്മുക്ക് പ്രത്യാശിക്കാം. ആദ്യ മത്സരം ആയത് കൊണ്ട് തന്നെ രണ്ടുപേർക്കും ഇത് വളരെ പ്രധാനപെട്ടതാണ്. പക്ഷേ അതിനുമൊക്കെ അപ്പുറം അലതല്ലുന്ന വികാരങ്ങൾക്കും ആരാവങ്ങൾക്കും ഇടയിൽ തോൽവിയുടെ കൈപ്പുനീർ ആരാണ് ആഗ്രഹിക്കുക.ജയത്തിൽ കുറഞ്ഞൊന്നും രണ്ട് ടീമുകളും ലക്ഷ്യംവയ്ക്കുന്നില്ല.
പഴയ കണക്കുകൾ എല്ലാം ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇതുവരെയും വേൾഡ് കപ്പ് പോലെ ഒരു വലിയ മത്സരത്തിൽ ഇന്ത്യയെ തോല്പിക്കുക്കാൻ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.എന്നിരുന്നാലും കണക്കുകൂട്ടലുകൾക്ക് ഒക്കെ അപ്പുറമാണ് എപ്പോഴും ക്രിക്കറ്റ്. പ്രാർഥനകളുടെ, ആവേശത്തിന്റെ, ക്രിക്കറ്റ് രാത്രിയ്ക്ക് ഇനിയുമെത്ര… നാഴിക!! നമ്മുക്ക് കാത്തിരിക്കാം
Shankarkrishnan
[match-detail series_id=2852 match_id=51679 status=UPCOMING show_sections=show_score_card,show_partnerships,show_graphs,show_teams,show_commentary]
Leave a reply