യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. കൊവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക.
ടീം പ്രഖ്യാപനത്തിനുള്ള അന്തിമ തീയതി ഐസിസി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 10 ആകും അവസാന തീയതി എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.
നിലവില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 15 അംഗ ടീമിനുള്ള അനുമതിയെ ഐസിസി നല്‍കുന്നുള്ളൂവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ താരങ്ങളെ ടീമിന്റെ ഭാഗമായി കൊണ്ടുപോകാം.എന്നാല്‍ 15 പേരില്‍ കൂടുതലായിവരുന്ന താരങ്ങളുടെ എല്ലാ ചെലവും അതാത് ക്രിക്കറ്റ് അസോസിയേഷനുകള്‍ വഹിക്കണമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്.
ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 14നാണ്. ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
✍️ എസ്.കെ.
Leave a reply