ചരിത്രം!!! നമീബിയ അവസാന പന്ത്രണ്ടിലേക്ക് | T20 വേൾഡ് കപ്പ് വിശേഷങ്ങൾ.

ടി-ട്വന്റി ക്രിക്കറ്റ് വേൾഡ് കപ്പിന്റെ ഗ്രൂപ്പ് തല മത്സരങ്ങളുടെ അവസാന ദിനമായ ഇന്നു നടന്ന പോരാട്ടത്തിൽ അയർലാന്റിനെ പരാജയപ്പെടുത്തി നമീബിയ. ഇതോടെ ചരിത്രത്തിലാദ്യമായി നമീബിയ ടി-ട്വന്റി വേൾഡ് കപ്പിന്റെ സൂപ്പർ പന്ത്രണ്ട് പോരാട്ടങ്ങൾക്ക് യോഗ്യത നേടി. ഇതിനു മുൻപ് 2003 ഏകദിന വേൾഡ് കപ്പിൽ പങ്കെടുത്ത ശേഷം ഇത് ആദ്യമായാണ് ഒരു വേൾഡ് കപ്പിൽ നമീബിയ യോഗ്യത നേടുന്നത്.

ആദ്യം ബാറ്റ് ചെയ്ത അയർലാന്റ് 126 റൺസിന്റെ വിജയ ലക്ഷ്യമാണ് നമീബിയക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ 9 പന്ത് ശേഷിക്കെ 8 വിക്കറ്റിന്റെ അനായാസ ജയം നമീബിയ സ്വന്തമാക്കുകയായിരുന്നു. ഇതിൽ 49 പന്തിൽ 53 റൺസ് നേടി പുറത്താവാതെ നിന്ന ക്യാപ്റ്റൻ എറാസ്മുസിന്റെ പ്രകടനമാണ് ഇതിൽ ശ്രദ്ധേയം. കൂടാതെ 14 പന്തിൽ 28 റൺസ് നേടിയ ഡേവിഡ് വൈസ് നമീബിയൻ വിജയം സുഗമമാക്കി.

24 പന്തിൽ 38 റൺസ് നേടിയ പോൾ സ്‌റ്റിർലിങ്ങാണ് അയർലാൻഡിന്റെ ടോപ് സ്‌കോറർ. ഇന്നത്തെ മത്സരം പരാജയപ്പെട്ടതോടെ അയർലാൻഡ് അവസാന പന്ത്രണ്ടിലേക്ക് യോഗ്യത നേടാനാവാതെ പുറത്തായി. നമീബിയക്കായി ഫ്രൈലിംക്ക് മൂന്നും, ഡേവിഡ് വൈസ് രണ്ടും വിക്കറ്റ് നേടി. ഇന്ത്യയും, പാകിസ്ഥാനും, ന്യൂസിലാൻഡും, അഫ്ഘാനിസ്ഥാനും, സ്കോട്ലാൻഡും ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലേക്കാണ് നമീബിയ യോഗ്യത നേടിയത്.

✍? എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply