‘തറവാട്ടിലെത്തി’ തിരുവോണ സദ്യ കഴിച്ച് ടീം ഇന്ത്യ. ഓണാഘോഷം മൂന്നാം ടെസ്റ്റിന്റെ തയ്യാറെടുപ്പിനിടെ.

ലോഡ്സ് ടെസ്റ്റിലെ ഉജ്വല വിജയത്തിനു പിന്നാലെ ലീഡ്സിലെ അടുത്ത പോരാട്ടത്തിനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മലയാളത്തനിമയിൽ ഓണസദ്യ. ഇംഗ്ലണ്ടിനെതിരെ ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനു മുന്നോടിയായി ഇവിടയെത്തിയ ടീം ഇന്ത്യ ലീഡ്സിലെ ‘തറവാട്’ കേരള റസ്റ്ററന്റിലാണ് ഇന്നലെ ഓണസദ്യ ഉണ്ണാനെത്തിയത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോലി, ഭാര്യ അനുഷ്ക ശർമ എന്നിവർക്കൊപ്പം ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളും, അവരുടെ കുടുംബാംഗങ്ങളും, ടീം സ്റ്റാഫുമടക്കം 65 പേരാണ് ഓണസദ്യയ്ക്ക് എത്തിയത്.

പായസമടക്കം 21 വിഭവങ്ങളാണ് താരങ്ങൾക്കായി ഒരുക്കിയിരുന്നത്. ടീം ലീഡ്സിൽ എത്തിയ ശേഷം എല്ലാ ദിവസവും പ്രാതലും മിക്ക ദിവസങ്ങളിലും ഉച്ചഭക്ഷണവും ടീം താമസിക്കുന്ന ഹോട്ടലിലെത്തിക്കുന്നത് ‘തറവാട്ടിൽ’ നിന്നാണ്. എന്നാൽ, ഓണസദ്യ റസ്റ്ററന്റിൽ എത്തി തനിമയോടെ കഴിക്കാൻ ടീം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. കോട്ടയം സ്വദേശി അജിത് നായർ, തൃശൂർ സ്വദേശി മനോഹരൻ ഗോപാൽ, പാലാ സ്വദേശി രാജേഷ് നായർ, ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോങ്ക എന്നിവർക്കൊപ്പം ഏഴ് വർഷം മുൻപാണ് സിബി റെസ്റ്ററന്റ് ആരംഭിച്ചത്.

ബുധനാഴ്ച (25 ഓഗസ്റ്റ്) ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3:30 മണിക്കാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply