ടെസ്റ്റ് റാങ്കിങ്; കോഹ്ലി ആദ്യ അഞ്ചിൽ നിന്നും പുറത്ത്. രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്ത്.

ഐ.സി.സി ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിങ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ആദ്യ അഞ്ചിൽ നിന്നും പുറത്തായി. കരിയറിലെ തന്നെ വളരെ മോശം ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന കോഹ്ലി ഇപ്പോൾ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രോഹിത് ശർമ്മയാണ് അഞ്ചാം സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്. ആദ്യമായാണ് രോഹിത് ടെസ്റ്റ് റാങ്കിങ്ങിൽ ആദ്യ അഞ്ചിൽ ഇടംപിടിക്കുന്നത്.

എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഉൾപ്പെടെ ഈ വർഷം മിന്നും ഫോമിൽ കളി തുടരുന്ന ഇംഗ്ലീഷ് ക്യാപ്റ്റൻ ജോ റൂട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കി. ഇതുവരെ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന റൂട്ട് പുതിയ റാങ്കിങ് പ്രകാരം ആദ്യ സ്ഥാനത്ത് ഉണ്ടായിരുന്ന ന്യൂസ്‌ലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഒന്നാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു.

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും, ഓസ്‌ട്രേലിയയുടെ തന്നെ മാർനസ് ലബുഷൈനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നിലനിർത്തി.
രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർക്ക് ശേഷം ബാബർ അസം(പാക്കിസ്ഥാൻ) ഡേവിഡ് വാർണർ(ഓസ്ട്രേലിയ) ഡികോക്ക് (സൗത്ത് ആഫ്രിക്ക) നിക്കോൾസ്(ന്യൂസ്‌ലാൻഡ്) എന്നിവരാണ് ഏഴ് മുതൽ ആദ്യ പത്തിൽ ഇടം പിടിച്ചവർ.

✍️ എസ്.കെ.

What’s your Reaction?
+1
0
+1
0
+1
0
+1
0
+1
0
+1
0
+1
0

Leave a reply