ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ തലേദിവസം ടീം തെരഞ്ഞെടുപ്പിൽ ഇന്ത്യക്ക് തലവേദനയായി ഷാർദുൽ താക്കൂറിന്റെ പരിക്ക്. ഹാംസ്ട്രിങ് ഇഞ്ചുറി ആണെന്നാണ് നിഗമനം. നാളെ ആരംഭിക്കുന്ന ലോർഡ്സ് ടെസ്റ്റിൽ താക്കൂർ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.
ലോർഡ്സിൽ പരിശീലനത്തിനായി താക്കൂർ തിങ്കളാഴ്ച എത്തിയെങ്കിലും ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ, ഫിറ്റ്നസ് പരിശീലകൻ നിക്ക് വെബ്ബ് എന്നിവരോടൊപ്പമാണ് സമയം ചിലവഴിച്ചത്. നാലാം ഫാസ്റ്റ് ബൗളറായി ആദ്യ ടെസ്റ്റ് കളിക്കുകയും രണ്ടിനിങ്സിലും രണ്ട് വിക്കറ്റുകൾ വീതം നേടുകയും ചെയ്തിരുന്നു.
താക്കൂറിന് പകരക്കാരൻ ആരാണെന്നതാണ് ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി. സ്പിന്നർ ആർ അശ്വിനെ പരിഗണിച്ചാൽ വാലറ്റത്തെ ബാറ്റിങ് ശക്തി കുറയില്ല. എന്നാൽ ഇംഗ്ലണ്ടിലെ പിച്ചുകളുടെ സ്വഭാവമനുസരിച്ച് ഫാസ്റ്റ് ബൗളേഴ്‌സിന് ലഭിക്കുന്ന ആനുകൂല്യം കണക്കിലെടുക്കുമ്പോൾ ഇഷാന്ത് ശർമ്മയോ ഉമേഷ് യദവോ പകരക്കാരനായി വരാനും സാദ്ധ്യതയുണ്ട്.
- ✍️ JIA
Leave a reply